skip to main | skip to sidebar

Pages

  • Home
  • കഥ
  • കവിത
  • നര്‍മ്മം
  • അനുഭവം
  • യാത്ര
  • നുറുങ്ങുകള്‍

THUNCHANY

September 10, 2011

മാനിഷാദ

അമ്പെയ്ത നിഷാദനോട് മാനിഷാദ അരുളിയ വാല്മീകി രാമായണം മാറ്റി വെക്കാം...
പുരുഷ ഗണത്തിനു മുഴുവന്‍ അപമാനത്തിന്റെ ആഴമേറിയ മുറിവുകള്‍ സമ്മാനിച്ച മറ്റൊരു വാല്മീകി.  ആ നരാധമന്റെ വേട്ടക്കിരയായി മുപ്പത്തി ഏഴു വര്‍ഷം....
ശ്വാസം തങ്ങി നില്‍ക്കുന്ന  മാംസ പിണ്ഡം കണക്കെ ആശുപത്രി കിടക്കയില്‍ ദയാവധം പോലും അനുവദിച്ചു നല്‍കാതെ അവള്‍ ...
ഹല്‍ധിപൂരിന്റെ സ്വന്തം പുത്രി.... അരുണ ഷാന്‍ബാഗ്‌ . 
 ആ നാമം പോലും നമ്മള്‍ മറന്നു കഴിഞ്ഞു !!!!!.

ആതുര ശുശ്രൂഷ രംഗത്ത് രാപ്പകല്‍ ഭേദമേന്യേ സേവന നിരതരായ നമ്മുടെ സഹോദരിമാര്‍ ‍.
സഹ പ്രവര്‍ത്തകരാലും രോഗികളാലും പീഡനത്തിന്നിരയായി പിച്ചി ചീന്ത പെടുന്ന അവരുടെ ജീവിതങ്ങള്‍ ‍.  പ്രഭാതങ്ങളില്‍ ചായക്കൊപ്പം വായിച്ചു തള്ളുന്ന ഈ വാര്‍ത്തകള്‍ നമുക്ക് ഓര്‍ത്തു വെക്കേണ്ട കാര്യമില്ലല്ലോ!




നാല്പതു  വര്‍ഷങ്ങള്‍ മുന്‍പ് വടക്കന്‍ കര്‍ണാടക ജില്ലയിലെ ഹല്‍ധിപൂര്‍ എന്ന ഗ്രാമത്തില്‍ നിന്നും ഒരു പൂമ്പാറ്റ പാറി പറന്നു മുംബയിലെത്തി. വേദനിക്കുന്നവര്‍ക്ക്  സ്നേഹവും ശുശ്രൂഷയും പകര്‍ന്നു നല്‍കുന്ന  അഗതികളുടെ മാതാവിന്റെ പാത പിന്തുടരാന്‍ കൊതിച്ച അവള്‍ മുംബയിലെ പരേലില്‍ കെ ഇ എം (കിംഗ്‌  എഡ്വാര്‍ഡ് മെമ്മോറിയല്‍ ) ആശുപത്രിയില്‍ നേഴ്സ് ആയി സേവനം ആരംഭിച്ചു.  അതീവ സുന്ദരിയും സുശീലയുമായ അവള്‍ തൊഴില്‍ രംഗത്തും സഹപ്രവര്‍ത്തകര്‍ക്കിടയിലും ഏറെ ഇഷ്ടപെട്ടവളായി മാറി.  അതിനാല്‍ തന്നെ അവളെ ജീവിത സഖിയാക്കാന്‍ ഒരു സഹ പ്രവര്‍ത്തകന്‍ തയ്യാറായി. വിവാഹ നിശ്ചയവും നടന്നു.

ആയിരത്തി തൊള്ളായിരത്തി എഴുപത്തി മൂന്ന്‌ ....
നവംബര്‍ ഇരുപത്തി ഏഴ്....
ആ ദിനം അവളുടെ ജീവിതത്തിന്റെ വെളിച്ചം തല്ലി കെടുത്തി ....
ഇരുളിന്റെ കംബളം പുതപ്പിച്ചു.

ആശുപത്രി മുറിയില്‍ വസ്ത്രം മാറ്റുകയായിരുന്ന അവളെ സഹ പ്രവര്‍ത്തകനും ആശുപത്രി തൂപ്പുകാരനുമായ സോഹന്‍ലാല്‍ ബര്‍ത്ത ബാല്മീകി എന്ന വിടന്‍ ആക്രമിച്ചു. അവന്റെ കൈകളില്‍ കിടന്നു പിടഞ്ഞ ആ കിളുന്തു കഴുത്തില്‍ നായ ചങ്ങലയിട്ടു മുറുക്കി പ്രകൃതി വിരുദ്ധ രതിക്ക് വിധേയയാക്കി.  അഞ്ചിന്ദ്രിയങ്ങളും തകര്‍ത്ത് ആ കാട്ടാള കരങ്ങള്‍ മുറുക്കിയ ചങ്ങല  തലച്ചോറിലേക് ജീവവായു വിതരണം തടസ്സപെടുത്തി  . ജീവച്ചവാവസ്ഥ (കോമ) യിലേക് വീണു പോയ ആ കോമള ശരീരം പിന്നീടിത് വരെ ചലിച്ചിട്ടില്ല.

സഹ പ്രവര്‍ത്തകരുടെ പ്രക്ഷോഭങ്ങള്‍ക്കും മുറവിളികള്‍ക്കുമൊടുവില്‍ ആശുപത്രി മേധാവികള്‍ മോക്ഷണം , കൊലപാതക ശ്രമം തുടങ്ങിയ കുറ്റം ചാര്‍ത്തി (വിവാഹം നിശ്ചയിച്ചു കഴിഞ്ഞതിനാല്‍ ബലാത്സംഗ കുറ്റം ചുമത്താന്‍ ആകില്ല എന്നായിരുന്നു ആശുപത്രി അധികൃതരുടെ പക്ഷം )  പ്രതിക്കെതിരെ കേസ് നല്‍കി ... 

എന്ത് സംഭവിക്കാന്‍ ? ഏഴ് വര്‍ഷത്തെ ജയില്‍ വാസം!!! . 
ശിക്ഷ കഴിഞ്ഞു കുറ്റവാളി സസുഖം കുടുംബത്തോടൊപ്പം വസിക്കുമ്പോള്‍ മറുവശത്ത് പിങ്കി വിരാണി എന്ന എഴുത്തുകാരി നല്‍കിയ ദയാവധ ഹര്‍ജി തള്ളി സുപ്രീം  കോടതി വീണ്ടും അരുണയുടെ  ദേഹിക്കു ദേഹം വിട്ടൊഴിയാന്‍ സമയം നീട്ടി നല്‍കി .

മുപ്പത്തി ഏഴ് വര്‍ഷം ആശുപത്രി കിടക്കയില്‍ തങ്ങളുടെ കുഞ്ഞാറ്റയുടെ പരിചരണം ഏറ്റെടുത്ത സഹ പ്രവര്‍ത്തകര്‍ കോടതി വിധി മധുരം വിളമ്പിയാണ് ആഘോക്ഷിച്ചതെന്നു പറഞ്ഞാല്‍ ആ ശ്വാസം നിലനില്‍ക്കാനുള്ള അവരുടെ അതിയായ ആഗ്രഹം,  മൃതപ്രായമായ ആ ശരീരത്തോട് അവര്‍ക്കുള്ള സ്നേഹം എല്ലാം വിളിച്ചറിയിക്കുന്നു .

ഈയിടെ അരുണയുടെ ശരീരം ആശുപത്രിയില്‍ നിന്ന് മാറ്റാനുള്ള മുനിസിപ്പല്‍ അധികൃതരുടെ ശ്രമവും അവര്‍ ചെറുത്തു തോല്പിച്ചു.   ആ മുഖം നോക്കി കണ്ണ് നിറയ്ക്കുമ്പോഴും ആ പഴയ പൂമ്പാറ്റയായി ഒരു സ്വപ്നത്തിലെങ്കിലും അവളൊന്നു പറന്നെങ്കില്‍ എന്നവര്‍ ആഗ്രഹിച്ചു പോകുന്നു.

കാലം കഥയാക്കി മാറ്റിയ അരുണയെ  കുറിച്ചോര്‍ത്തു മനം വിങ്ങുമ്പോഴും ഇത്തരം ഹീന കൃത്യങ്ങള്‍ ചെയ്തിട്ടും കുറ്റക്കാരെ  സമൂഹത്തില്‍ സുഖവാസം നടത്താന്‍ വിടുന്ന നമ്മുടെ നാറിയ വ്യവസ്ഥിതിയെ നോക്കി... അമര്‍ഷം ജലമോഴിച്ചു കെടുത്തിയ തീകൊള്ളി പോലെ ഉള്ളിലെവിടെയെങ്കിലും പുകയാന്‍ വിട്ടു കാത്തിരിക്കാം ...

നിസ്സംഗതയുടെ മേലാപ്പില്‍ ... അടുത്ത അരുണ ജനിക്കും വരെ ...
പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 18:21 Email This BlogThis! Share to X Share to Facebook

25 അഭിപ്രായ(ങ്ങള്‍):

K@nn(())raan*خلي ولي said...

മുന്‍പ് എവിടെയോ ഈ വാര്‍ത്ത വായിച്ചിരുന്നു. ഇപ്പോള്‍ ഇതുകൂടി ആയപ്പോള്‍ മനസ് വല്ലാതെ വേവുന്നു.
നമ്മുടെ നാട്. നമ്മുടെ സമൂഹം. നമ്മുടെ നീതിയും നിയമവും.
ആകെ നീറിപ്പുകയുന്നു ഭായ്‌.

ദൈവം എന്തൊക്കെയോ കരുതുന്നുണ്ടാവാം.

10 September 2011 at 18:53
രമേശ്‌ അരൂര്‍ said...

ഇവര്‍ക്ക് ദയാവധം അനുവദിക്കുന്നത് സംബന്ധിച്ച് കോടതി വിധി വന്നതിനെ തുടര്‍ന്ന് ഈ സംഭവം ഈയിടെ വീണ്ടും വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു .ബ്ലോഗിലും കുറെ രചനകള്‍ വന്നു ..ഈ ഒര്മാപ്പെടുത്തലും മനുഷ്യ മനസാക്ഷിക്ക് നല്‍കുന്ന താക്കീതായി ..

10 September 2011 at 19:00
കുന്നെക്കാടന്‍ said...

realy sad.

11 September 2011 at 12:26
ഷാജു അത്താണിക്കല്‍ said...

ഇവിടെ ഭരണ കര്‍ത്താക്കള്‍ പുതിയ കുഭകോണ സിംഹാസനങ്ങള്‍ തിരയുമ്പോള്‍ എവിടെ അവര്‍ക് ഇത്തരം പാവങ്ങളെ നോക്കാന്‍ സമയം
നല്ല ഓര്‍മപെടുത്തല്‍, ഒരു കണ്ണിര്‍ പൊഴിക്കും സത്യം ഇന്നും ജീവിക്കുന്നു,ദൈവം രക്ഷ നല്‍കട്ടെ

11 September 2011 at 12:28
വേണുഗോപാല്‍ said...

ശ്രീ കനൂരാന്‍ ... ശ്രീ രമേശ്‌ .. ശ്രീ കന്നെകാടന്‍ .... ശ്രീ ഷാജു . ഇതിലേ വന്നതിനും അരുണയുടെ അനുഭവം വായിക്കാന്‍ സമയം കണ്ടെത്തിയതിനും ഒരു പാട് നന്ദി ..

11 September 2011 at 12:42
സ്വന്തം സുഹൃത്ത് said...
This comment has been removed by the author.
11 September 2011 at 20:07
സ്വന്തം സുഹൃത്ത് said...

എത്താന്‍ താമസിച്ചതില്‍ ക്ഷമിക്കുക..

ഷാന്‍ബാ ഗിനെ വീണ്ടും ഓര്‍ത്തതില്‍ ഓര്‍മ്മിപ്പിച്ചതില്‍, (മനസ്സിനെ വീണ്ടും നൊമ്പരപ്പെടുത്തിയെങ്കിലും ) നന്ദി !

ആശംസകള്‍ !

11 September 2011 at 20:09
- സോണി - said...

പരിചരിക്കുന്നവരുടെ മാനസികാവസ്ഥ...
അല്ലെങ്കില്‍, ദയാവധത്തോട്‌ ഞാനും യോജിക്കുന്നു.
ഓര്‍മ്മക്കുറിപ്പിന് നന്ദി.

11 September 2011 at 23:41
വേണുഗോപാല്‍ said...

ജിമ്മിച്ചാ... സോണിജി.... നന്ദി ... ഇത് വഴി വന്നതിന്നും ഈ വരികള്‍ വായിച്ചതിനും ....

12 September 2011 at 10:23
sobha venkiteswaran said...

വായിച്ചു .. കണ്ണ് നിറഞ്ഞു .... വിധിയേ മാറ്റി നിര്‍ത്താന്‍ ആകില്ല. അരുണ ഒരു തേങ്ങലായി മനസ്സില്‍ അവശേഷിക്കുന്നു

14 September 2011 at 16:49
ഫൈസല്‍ ബാബു said...

ശെരിക്കും മനസ്സിനെ വല്ലാതെ വേദനിപ്പിച്ച ഒരു കുറിപ്പ് !!സഹതാപിക്കാനല്ലാതെ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും ?

16 September 2011 at 16:07
Prabhan Krishnan said...

കഥ തുടരുകയാണ്..!
പാത്രങ്ങള്‍ മാറുന്നുവെന്നുമാത്രം..!
എന്നൊരു വിരാമമുണ്ടാവുമോ..ആവോ..!

ചിന്തിപ്പിക്കുന്ന ഈ എഴുത്തിന് ആശംസകള്‍..!!

20 September 2011 at 19:09
വേണുഗോപാല്‍ said...

SOBHA, FAISAL, PRABHAN THANKS

27 September 2011 at 19:14
Kattil Abdul Nissar said...

നീതി നിര്‍വഹണത്തില്‍ ഇന്ത്യ ഒരു തികഞ്ഞ പരാജയമാണ്.ജനാധിപത്യത്തിന്റെ പേരും പറഞ്ഞു ചന്തിക്ക് തപ്പി നോക്കുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. കുറ്റവാളികളെ വെടിവച്ചു കൊല്ലാന്‍ ജനങ്ങള്‍ക്കാകണം. വടക്കന്‍ കേരളത്തില്‍ കൃഷ്ണ പ്രിയ എന്ന പെണ്‍കുട്ടിയെ നശിപ്പിച്ചു കൊന്നവനെ അവളുടെ അച്ഛന്‍ വെടി വെച്ച് കൊന്നത് കണ്ടോ. അത് പോലെ.

12 October 2011 at 00:47
വേണുഗോപാല്‍ said...

Thank you .. Abdul Nissar for the visit & reading

12 October 2011 at 11:52
Riya Shaji said...

വേണു,

ഒരുപാട് വേദനയോടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ ആ സഹോദരിയുടെ ഓര്‍മ്മകള്‍ കുറെ ഉറക്കം കെടുത്തി, സേവനം മാത്രം ചെയ്യുന്ന അവര്‍ക്ക് ഇങ്ങനൊരു വിധി നല്‍കിയതിലൂടെ ആരെ പഴിക്കണം. മനസാക്ഷി മരവിച്ചു പോയ നരാധമനെ ജീവിക്കാന്‍ അനുവദിച്ച നിയമത്തെയോ? ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെ വീണ്ടും ആ നൊമ്പരം മനസ്സില്‍ ഉണര്‍തിയത്തിനു നന്ദി.

റിയ

21 October 2011 at 11:47
സുരഭിലം said...

അങ്ങനെ എത്ര അരുണ,സൌമ്യ സഹോദരികള്‍.ചിലപ്പോള്‍ എനിക്കും തോന്നാറുണ്ട്,പെണ്ണായി ജനിച്ചത്‌ ഒരു ശാപം ആണെന്ന്.തിരക്കേറിയ ബസില്‍ പോകുമ്പോള്‍,ഒറ്റയ്ക്ക് ഒരു വഴിയില്‍ നടക്കുമ്പോള്‍...മാറ്റേണ്ടത് മനുഷ്യന്റെ ചിന്താഗതികളെ.വേരുക്കേണ്ടത് മനുഷ്യനിലെ മനുഷ്യതമില്ലായ്മയെ.പീഡിപ്പിക്കപ്പെടുന്നവര്‍ അല്ല പീഡിപ്പിച്ചവര ആണ് ലജ്ജിക്കേണ്ടതു.ദൈവം എല്ലാവരുടെ മനസ്സിലും നന്മ നിറക്കട്ടെ !!!എഴുത്ത് നന്നായിരുന്നു... ‍

22 October 2011 at 01:11
Unknown said...

ഹൃദയസ്പര്‍ശിയായ ലേഖനം..ഇതുപോലെ അറിയപ്പെടാത്ത എത്രയെത്ര അരുണ മാര്‍ ,സൌമ്യ മാര്‍...സങ്കടതോടൊപ്പം പേടിയും തോന്നുന്നു.

1 December 2011 at 12:46
Pradeep Kumar said...

നിസ്സംഗതയുടെ മേലാപ്പില്‍ ... അടുത്ത അരുണ ജനിക്കും വരെ ...

വേണുവേട്ടാ ഞാനിതു വായിച്ചിരുന്നു... എന്റെ വായന ഇവിടെ അടയാളപ്പെടുത്തിയില്ല എന്നു മാത്രം. കാരണം ഇത്തരം വിഷയത്തില്‍ ഒന്നും പറയാന്‍ തോന്നുകയില്ല... ബോധമണ്ഡലത്തെ ഒരു തരം മരവിപ്പു പിടികൂടും... നിസംഗതയോടെ മാറിനിന്നു പോവും... അതു തീര്‍ച്ചയായും ലേഖനത്തിന്റെ അവതരണം നന്നാവാത്തതു കൊണ്ടല്ല... വിഷയം അത്രമാത്രം അസ്വസ്ഥത പ്രദാനം ചെയ്യുന്നത് ആയതുകൊണ്ടാണ്....

ഇത്തവണയും വിഷയത്തില്‍ എന്റേതായ അഭിപ്രായം പറയാന്‍ കഴിയാതെ മാറിനില്‍ക്കുന്നു....

3 January 2012 at 20:05
Mohiyudheen MP said...

വേണു ചേട്ടാ, താങ്കള്‍ ഗ്രൂപ്പില്‍ കൊടുത്ത ലിങ്കില്‍ നിന്നാണ്‌ ഞാന്‍ ഇവിടെ എത്തിയത്‌. നിങ്ങളുടെ രചനകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്‌ ഇതാണെന്ന്‌ ഞാന്‍ സംശയ ലേശമന്യേ പറയട്ടെ... നല്ല വാക്കുകകള്‍ പദ പ്രയോഗങ്ങള്‍ ! . അവരുടെ വേദനയും , എഴുത്തുകാരന്‌റെ അമര്‍ഷവും പ്രതിഷേധവും വായനക്കാരിലേക്ക്‌ ചൊരിഞ്ഞ്‌ കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്‌ട്‌ !. മോക്ഷണം - മോഷണം എന്നാക്കുക. തുഞ്ചാണി എന്ന ബ്ളോഗ്‌ അതിന്‌റെ അത്ത്യുന്നതങ്ങളിലെത്തട്ടെ എന്ന്‌ ആശംസിക്കുന്നു.

6 January 2012 at 02:58
അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskar said...

അറിയാതെ പോയ അരുണമാര്‍ എത്രയോ ഉണ്ടാകും.
:( ഒന്നും പറയാന്‍ വയ്യ , മാനിഷാദ

13 February 2012 at 10:12
jvhamza said...

പ്രതികരണശേഷി നഷ്ടപെട്ട് സമുഹത്തില്‍ ഇതിലും വലിയ ദുരദങ്ങള്‍ വരാനിരെക്കുന്നു. നമ്മുടെ കുടുബത്തില്‍ പെട്ടവര്‍ക് ഇത്തരം അനുംഭവംവരുംബോലന്നു നമ്മുടേ മനസാക്ഷി ഉണരൂ

3 March 2012 at 13:09
കുസുമം ആര്‍ പുന്നപ്ര said...

കഥ തുടരുന്നു . ഒരു തുടര്‍ക്കഥപോലെ...........

16 March 2012 at 13:42
Joselet Joseph said...

ഞാന്‍ മുന്‍പ് വായിച്ചിരുന്നു.
ഇപ്പോള്‍ ഒരു ഓര്‍മ്മപ്പെടുതലായി.
കൊമയിലായകൊണ്ട് കോടതിവരാന്തയിലെയ്ക്ക് വലിചിഴയ്ക്കപ്പെട്ടു വീണ്ടും നീറുന്ന അപമാനം പേറേണ്ടിവന്നില്ലല്ലോ ആ പാവത്തിന്.
എങ്കിലും സഹപ്രവര്‍ത്തകരുടെ സന്മനസിനെ നമിക്കുന്നു.

നന്ദി വേണുവേട്ടാ, വൈകിയെത്തിയ വായനയിലും നൊമ്പരം സമ്മാനിച്ച ഈ കുറിപ്പിന്.

21 March 2012 at 00:02
അഷ്‌റഫ്‌ സല്‍വ said...

വേണുവേട്ടാ വാക്കുകള്‍ ഇല്ലാത്തതിനാല്‍ ആയിരിക്കണം നേരത്തെ ഞാന്‍ ഇവിടെ കമന്റ്‌ ചെയ്യാതെ പോയത്‌ .
ഇപ്പോഴും കണ്ണില്‍ പൊടിഞ്ഞ രണ്ടു തുള്ളി കണ്ണ് നീര്‍ മാത്രമേ ഇവിടെ ഇട്ടേച്ചു പോകാന്‍ എന്നിലുള്ളൂ

8 May 2012 at 19:07

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)
പ്രിയ വായനക്കാര്‍ക്ക് തുഞ്ചാണിയിലേക്ക് സ്വാഗതം !!!!

തുടിതാളം ബ്ലോഗ്ഗിലേക്ക്

Thudithalam

Followers


Popular Posts

  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
    " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട...
  • ജന്നത്തുല്‍ ഫിര്‍ദൌസ്
    മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!! അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസില...
  • വേനല്‍പൂവുകള്‍
    മുംബൈ വി ടി  (ഇന്ന് മുംബൈ സി എസ് ടി)  യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി  എത്തിച്ചേര്‍ന്നത്‌ വൈകുന്നേരം അഞ്ചു മണിക്ക്.  ശ്രീകൃഷ്ണ ട...
  • നേത്താവലിയിലെ കാറ്റ്
    ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ്‌  ചില നേരിയ  രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു.  സജലങ്ങളായ അവളുടെ കണ്‍കോണു...
  • അതിഥി ദേവോ ഭവ:
    മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ  ബന്ധുവുമായ  ചന്ദ്രേട്ടനോടൊപ്പമാണ്  താമസിച്ചത്.  അദ്ദേഹത്തിന്‍റെ വിവാഹശേഷം ...
  • പ്രയാണം
    ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ.  കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു.  അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന...
  • പാത്തൂന്റെ പാസ്‌
    എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു....
  • മോന്തികൂട്ടം
    ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബ...
  • തമ്പും തേടി
    ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവി...
  • മിച്ചഭൂമി
    എഴുപതുകളിലെ എന്റെ ഗ്രാമം .  കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത . അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷ...
Powered by Blogger.

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Blog Archive

  • ►  2014 (1)
    • ►  January (1)
  • ►  2013 (1)
    • ►  March (1)
  • ►  2012 (5)
    • ►  September (1)
    • ►  June (1)
    • ►  March (2)
    • ►  January (1)
  • ▼  2011 (8)
    • ►  December (1)
    • ►  October (1)
    • ▼  September (2)
      • പാത്തൂന്റെ പാസ്‌
      • മാനിഷാദ
    • ►  August (2)
    • ►  July (2)

About Me

My photo
വേണുഗോപാല്‍
മുംബൈ, മഹാരാഷ്ട്ര, India
താളങ്ങളുടെ നാട് എന്ന് ഞങ്ങള്‍ ഓമനപ്പേര് വിളിക്കുന്ന പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട് ജനനം. പെരിങ്ങോട് ഹൈസ്കൂള്‍ , പട്ടാമ്പി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇരുപതാം വയസ്സില്‍ പ്രവാസിയായി മുംബൈ നഗരത്തിലേക്ക്. താളങ്ങളുടെ നാട്ടില്‍ നിന്നും മഹാനഗരത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ നഷ്ട്ടമായ ജീവിത താളം വീണ്ടെടുക്കാന്‍ വര്‍ഷങ്ങളോളം പ്രവാസത്തിന്റെ കടുത്ത പാതകളിലൂടെ തളര്‍ന്നും നിവര്‍ന്നും ഗമനം. ഇടക്കെങ്ങോ കൈമോശം വന്ന എഴുത്തും വായനയും തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഈ-എഴുത്തും വായനയും തുടങ്ങി വെച്ചു. വഴി കാണിക്കുക. തെറ്റുകള്‍ തിരുത്തിത്തരുക.
View my complete profile

Total Pageviews

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Facebook Badge

Venu Gopal

Create Your Badge

ജാലകത്തിലേക്ക്...

ജാലകം

Blogroll

 
(c) Copyright 2010 THUNCHANY. Designed by Blogspot Templates
Supported by Video Game Music, Website Hosting, VPS Hosting