skip to main | skip to sidebar

Pages

  • Home
  • കഥ
  • കവിത
  • നര്‍മ്മം
  • അനുഭവം
  • യാത്ര
  • നുറുങ്ങുകള്‍

THUNCHANY

August 02, 2011

മിഴി നീര്‍ മുത്തുകള്‍




പുല്‍ തുംബിലൂഞാലാടും മഞ്ഞിന്റെ കണം പോലെ
കണ്ടു ഞാന്‍ നീര്‍മുത്തുകള്‍ നിന്‍ മിഴിപ്പീലി തുമ്പില്‍
കാരണമന്വേഷിക്കാന്‍   തുടിച്ചു മനം വൃഥാ.....
കഴിയില്ലെന്നോര്‍മിപ്പിച്ചു  നീറുമെന്‍ അന്തര്‍ഗതം

മനസ്സിന്‍ അകക്കണ്ണില്‍ തെളിയും ചിത്രങ്ങളില്‍
നിറമാര്‍ന്നൊരു  പുഷ്പം നീ തന്നെ എനിക്കെന്നും
നീട്ടിയ കരങ്ങളില്‍ എത്തി പിടിച്ചെന്‍ കൂടെ നീ
നീളുന്നോരെന്‍ യാത്രയില്‍ കൂട്ട് പോന്നവള്‍ അല്ലെ

ഇരുള്‍ മൂടി കിടന്നോരെന്‍ അന്തരാത്മാവിന്‍ കോണില്‍
നീ നീട്ടും മിഴി വെട്ടം ചോരിഞ്ഞൂ പ്രഭാപൂരം
അല്ലലോഴിയാത്തോരെന്റെ ജീവിത കൂരക്കുള്ളില്‍
അന്തിത്തിരി കത്തിച്ചു നീ അകത്തമ്മയായ്‌ മാറി 

ചലിചൂ കാലം മെല്ലെ ചരിചൂ നമ്മള്‍ കൂടെ
ആശ തന്‍ ഭാണ്ഡം പേറി സ്വപ്ന വീഥിയിലൂടെ
തളര്‍ത്തി വിധിയിന്നെന്നെ തളര്‍നൂ സ്വപ്നങ്ങളും
സ്നേഹിപ്പൂ നീയിപ്പോഴും വിധി വൈപരീത്യത്തെ

മോഹിച്ചൂ നിരവധി ... തരുവാനായില്ലോന്നും
തരുവാനെന്‍  നെഞ്ചത്തിന്‍ തേങ്ങുന്ന സ്വരം മാത്രം
നിന്‍ കണ്ണിണകളില്‍ നിറയും നീര്‍മുത്തുകള്‍
വീഴട്ടെന്‍ മാറില്‍ പ്രിയേ.... നെഞ്ചകം തണുക്കട്ടെ ...
(ഈ കവിതക്ക് വൃത്തമോ അലങ്കാരമോ മറ്റോ ഇല്ല)
ചിത്രം കടപ്പാട് .. ഗൂഗിള്‍
പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 17:27 Email This BlogThis! Share to X Share to Facebook

14 അഭിപ്രായ(ങ്ങള്‍):

Prabhan Krishnan said...

മോഹിച്ചു നിരവധി ... തരുവാനായില്ലൊന്നും
നെഞ്ചത്തിന്‍ തേങ്ങുന്ന സ്വരമല്ലാതെ..!

നന്നായി.
അക്ഷരത്തെറ്റുണ്ട്..
ഇനിയും എഴുതുക
ആശംസകള്‍

3 August 2011 at 15:42
വേണുഗോപാല്‍ said...

Nandhi .....thettu choondi kanichatinu,,,, Theerchayyayum akshara thettu pariharikkan sramikkam. Malayalam ezhuthanulla soothram set cheyyanavunnilla. Trsnsiliteration copy/paste paripadiayanu

3 August 2011 at 22:29
സ്വന്തം സുഹൃത്ത് said...

നല്ല കവിത.. എല്ലാ ആശംസകളും..!!
comment word verification എടുത്ത് മാറ്റുക..

15 August 2011 at 03:40
വേണുഗോപാല്‍ said...

nandhi... jimmicha...

17 August 2011 at 15:35
Mohammed Kutty.N said...

'തരുവാനെന്‍ നെഞ്ചിലും തേങ്ങുന്ന സ്വരം മാത്രം"!നന്നായി ...ഇഷ്ടപ്പെട്ടു- ജീവന്‍ തുടിക്കുന്ന വരികള്‍ .ആശംസകള്‍ !

17 August 2011 at 17:03
വേണുഗോപാല്‍ said...

Valereyadhikam Nandhi Mr Mohammedkutty... Ente varikal vayikkan samayam kandethiyathinum...Abhiprayathinum.......

17 August 2011 at 17:13
Shameee said...

എഴുത്ത് തുടരുക. ഭാവുകങ്ങൾ

19 August 2011 at 02:40
വേണുഗോപാല്‍ said...

Nandhi... Mr Shameer ... ithile vannathinu

19 August 2011 at 10:13
sobha venkiteswaran said...

നല്ല കവിത ... തുടര്‍ന്നും നല്ല വരികള്‍ ഉണ്ടാവട്ടെ ...

22 August 2011 at 17:22
വേണുഗോപാല്‍ said...

nandhi....Sobhachechi

22 August 2011 at 17:30
Joselet Joseph said...

എന്നും കൂടെയുള്ളവള്‍ക്കായി...........
ഒരു സ്നേഹസമര്‍പ്പണം.

ചൊരിയും നല്ലൊരു ഹൃദയത്തിന് എന്‍ പ്രണാമം.

20 March 2012 at 23:52
അഷ്‌റഫ്‌ സല്‍വ said...

VAAYICHU

19 May 2012 at 10:59
Shaleer Ali said...

നന്നായിരിക്കുന്നു മാഷേ... വൃത്താലങ്കാര ചാര്‍ത്ത്‌കളോന്നുമില്ലെങ്കിലും താളാത്മകമാണീ വരികളോരോന്നും .... ഇനിയും എഴുതൂ മാഷേ കവിതകള്‍.....

26 June 2012 at 01:46
പ്രവീണ്‍ കാരോത്ത് said...

വൃത്തമില്ലെങ്കിലും, ബ്ലോഗിന് കവിത ഒരു അലങ്കാരം തന്നെ!
നന്നായി ഏട്ടാ, ഒന്ന് അക്ഷരങ്ങള്‍ ശരിയാക്കൂ!

21 December 2012 at 16:38

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)
പ്രിയ വായനക്കാര്‍ക്ക് തുഞ്ചാണിയിലേക്ക് സ്വാഗതം !!!!

തുടിതാളം ബ്ലോഗ്ഗിലേക്ക്

Thudithalam

Followers


Popular Posts

  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
    " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട...
  • ജന്നത്തുല്‍ ഫിര്‍ദൌസ്
    മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!! അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസില...
  • വേനല്‍പൂവുകള്‍
    മുംബൈ വി ടി  (ഇന്ന് മുംബൈ സി എസ് ടി)  യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി  എത്തിച്ചേര്‍ന്നത്‌ വൈകുന്നേരം അഞ്ചു മണിക്ക്.  ശ്രീകൃഷ്ണ ട...
  • നേത്താവലിയിലെ കാറ്റ്
    ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ്‌  ചില നേരിയ  രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു.  സജലങ്ങളായ അവളുടെ കണ്‍കോണു...
  • അതിഥി ദേവോ ഭവ:
    മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ  ബന്ധുവുമായ  ചന്ദ്രേട്ടനോടൊപ്പമാണ്  താമസിച്ചത്.  അദ്ദേഹത്തിന്‍റെ വിവാഹശേഷം ...
  • പ്രയാണം
    ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ.  കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു.  അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന...
  • പാത്തൂന്റെ പാസ്‌
    എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു....
  • മോന്തികൂട്ടം
    ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബ...
  • തമ്പും തേടി
    ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവി...
  • മിച്ചഭൂമി
    എഴുപതുകളിലെ എന്റെ ഗ്രാമം .  കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത . അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷ...
Powered by Blogger.

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Blog Archive

  • ►  2014 (1)
    • ►  January (1)
  • ►  2013 (1)
    • ►  March (1)
  • ►  2012 (5)
    • ►  September (1)
    • ►  June (1)
    • ►  March (2)
    • ►  January (1)
  • ▼  2011 (8)
    • ►  December (1)
    • ►  October (1)
    • ►  September (2)
    • ▼  August (2)
      • മിഴി നീര്‍ മുത്തുകള്‍
      • ഒരു ഫോണ്‍ വിളിയുടെ ഓര്‍മയ്ക്ക് ---(മിനി കഥ )
    • ►  July (2)

About Me

My photo
വേണുഗോപാല്‍
മുംബൈ, മഹാരാഷ്ട്ര, India
താളങ്ങളുടെ നാട് എന്ന് ഞങ്ങള്‍ ഓമനപ്പേര് വിളിക്കുന്ന പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട് ജനനം. പെരിങ്ങോട് ഹൈസ്കൂള്‍ , പട്ടാമ്പി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇരുപതാം വയസ്സില്‍ പ്രവാസിയായി മുംബൈ നഗരത്തിലേക്ക്. താളങ്ങളുടെ നാട്ടില്‍ നിന്നും മഹാനഗരത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ നഷ്ട്ടമായ ജീവിത താളം വീണ്ടെടുക്കാന്‍ വര്‍ഷങ്ങളോളം പ്രവാസത്തിന്റെ കടുത്ത പാതകളിലൂടെ തളര്‍ന്നും നിവര്‍ന്നും ഗമനം. ഇടക്കെങ്ങോ കൈമോശം വന്ന എഴുത്തും വായനയും തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഈ-എഴുത്തും വായനയും തുടങ്ങി വെച്ചു. വഴി കാണിക്കുക. തെറ്റുകള്‍ തിരുത്തിത്തരുക.
View my complete profile

Total Pageviews

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Facebook Badge

Venu Gopal

Create Your Badge

ജാലകത്തിലേക്ക്...

ജാലകം

Blogroll

 
(c) Copyright 2010 THUNCHANY. Designed by Blogspot Templates
Supported by Video Game Music, Website Hosting, VPS Hosting