skip to main | skip to sidebar

Pages

  • Home
  • കഥ
  • കവിത
  • നര്‍മ്മം
  • അനുഭവം
  • യാത്ര
  • നുറുങ്ങുകള്‍

THUNCHANY

July 22, 2011

ഭാഗ പത്രം

അടുത്ത മാസം പതിനഞ്ചിനാണ് തിയതി വെച്ചിരിക്കുന്നത്....നീ വന്നെ തീരൂ...ഉപേക്ഷ അരുത് .. എന്റെ കാലശേഷം നിങ്ങള്‍ തമ്മില്‍ തല്ലാന്‍ ഇടയാകരുത് . ആയതിനാല്‍ നീ വരണം   ....സ്വന്തം അച്ഛന്‍

പോസ്റ്റ്‌ കാര്‍ഡില്‍ എഴുതിയ ആ വരികള്‍ തറച്ചത് ഹൃദയത്തിലാണ്. അടുത്ത മാസം തറവാട് ഭാഗിക്കും. ഇത്രയും കാലം അരുതെന്ന്  ആഗ്രഹിച്ചതു നടക്കാന്‍ പോകുന്നു. ഇത് വരെ ലീവില്ല ...കുട്ടികളുടെ പഠിപ്പ് എന്നൊക്കെ  പറഞ്ഞു ഭാഗം നീട്ടാന്‍ ശ്രമിച്ചു. അവനു ലീവില്ലെങ്കില്‍ അവനുള്ളത് ഒഴിച്ചിട്ടു  ബാക്കി ഉള്ളവര്‍ക് കൊടുക്കാനുള്ളത് കൊടുകുക .... അമ്മാമയുടെ സാരോപദേശം .

അച്ഛനും അമ്മയും മക്കളും മക്കളുടെ മക്കളും ഒകെയായി ഇരുപതില്‍ കൂടുതല്‍ അംഗങ്ങള്‍. അവധി കാലങ്ങള്‍... ആഘോക്ഷ വേളകള്‍. ഒന്നും മറക്കാന്‍ വയ്യ . അല്പം അസൂയയോടെ അയല്‍വാസികള്‍ കണ്ടിരുന്ന കുടുംബം. അത് ചതുരംഗ പലകയിലെ കള്ളികള്‍ പോലെ ............ കണ്ണ് നിറഞ്ഞു പോയി . അച്ഛന്‍ പറയുന്ന പോലെ പിന്നീട് വയ്യാവേലിക് നിക്കണ്ട.  നമുക്ക് പോകാം .... സഹധര്‍മിണി അരുളി ചെയ്തു.  അങ്ങിനെ നാട്ടിലേക് വീണ്ടും ഒരു യാത്ര ... ഭാഗം വെയ്പിനു വേണ്ടി.

സഹോദരികളും ഭര്‍ത്താക്കന്മാരും ... എട്ട്ന്മാരും  പത്നിമാരും .... ഒരു കാഴ്ചക്കാരനെ പോലെ ഞാനും ....  നാല് പെണ്ണും ...മൂന്നു ആണും . രണ്ടു ഹെക്ടര്‍ കൊണ്ട് ഏഴു ഓഹരി. ചെറിയവനാകയാല്‍ തറവാട് ബാബുവിന് പോണം. അതാണ് നാട്ടു നടപ്പ് . അച്ഛന്റെ ആ ഉപദേശത്തെ അമ്മാമ കയറി വീറ്റോ ചെയ്തു കൊണ്ട് മൊഴിഞ്ഞു .... ബാബുവിന് പഠിപ്പുണ്ട്..ഉദ്യോഗമുണ്ട് .. ഇക്കണ്ട കാലം പാടത്തും പറമ്പിലും പണിയെടുത്തു വീട് നോക്കിയ കുട്ടന് തറവാട് ... ആയതിനോട് എല്ലാവരും യോജിച്ചു. അപ്പു കാലിനു   വയ്യാത്തവന്‍ ... പ്രധാന റോഡിലെ നാലു മുറി കട അവനു വേണം. അതും പാസ്സാക്കി.
അടുത്തത് എന്റെ ഊഴം എന്ന്  കരുതി. നറുക് വീണത്‌ നടുവിലെ സഹോദരിക് . പ്രധാന റോഡരികില്‍ ബാക്കി വന്ന സ്ഥലം അവള്‍ക്.
 ഭര്‍താവിനു സ്ഥിരമായ  ജോലിയില്ല എന്നതാണ് കാരണം ..വയല്‍ റോഡിലേക് ദര്‍ശനമായ സ്ഥലം.. അമ്പല വഴിയിലെ ........അങ്ങിനെ അങ്ങിനെ അവസാനം  എനിക്കുള്ള വിഹിതം വന്നു  . പുറകു വശത്ത് വീട്ടിലെ കാരണവന്മാരെ അടക്കം ചെയ്ത ഇരുപതു സെന്റ്‌.....  ആ ചുടല പറംബ്  ഞങ്ങള്കെന്തിനാ? അതിലേക് വഴിയുണ്ടോ? സഹധര്‍മിണി അത് വരെ കരുതി വെച്ച മൌനത്തിന്റെ കെട്ടു പൊട്ടിച്ചു.  ഒരു റിക്ഷ ചെല്ലാന്‍ വഴിയുണ്ട് . നന്നാകി എടുക്കണം. അതും അമ്മാമന്റെ വക . എന്നാലും അമ്മാമേ ഇത് വല്ലാതെ കടുത്ത്‌ പോയി. ഒരു വിങ്ങലോടെയാണ് അത്രയും പറഞ്ഞത് .


രാത്രി തീരുന്നില്ല ... മടക്കയാത്രക്ക്‌ ഒരുക്കി വെച്ച പെട്ടിയില്‍ ചാരിയിരുന്നു പലതും ആലോചിച്ചു. അപ്പോഴും മുറിയിലെ ഭിത്തിയില്‍ മാലയിട്ടു തൂക്കിയ പടത്തിലിരുന്നു അമ്മ മന്ദഹസിക്കുന്നു. ഒരു പരിഹാസത്തോടെ തന്നോട് മൊഴിയുന്നു...മണ്ടാ....... എന്തിനു വിഷമിക്കുന്നു ....നിനക്കുള്ള വിഹിതം നല്കാന്‍ മറ്റൊരാളുണ്ട് മുകളില്‍ .  കണ്ണ് തുടച്ചു കിടക്കുമ്പോള്‍ ഉള്ളില്‍ നിന്ന് ആരോ പറഞ്ഞു കൊണ്ടിരുന്നു. നിങ്ങള്‍ നാടും വീടും വെറുക്കുന്നത് വേണ്ടപെട്ടവരാല്‍  തന്നെ.. അത് നിങ്ങള്ക് വിധി നല്‍കുന്ന ഭാഗപത്രം



പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 23:48 8 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to Twitter Share to Facebook

July 14, 2011

അവധി

ഗ്രാമത്തിലേക്കുള്ള ആദ്യത്തെ അവധി യാത്രയായിരുന്നു അത് . വേഗതയിലോടുന്ന തീവണ്ടി ചക്രങ്ങള്‍ പാളത്തില്‍ തെന്നി അലസോരപെടുത്തുന്ന ഒരു തരം അലര്‍ച്ച പുറപെടുവിച്ചു കൊണ്ടിരുന്നു. അഞ്ചു കൊല്ലത്തിനു അഞ്ചു യുഗങ്ങളുടെ ദൈര്‍ഗ്യമായിരുന്നു. അവധി കിട്ടി നാട്ടിലേക്കു തിരിക്കുമ്പോള്‍ മാനേജര്‍ ഒരിക്കല്‍ കൂടി ഓര്‍മിച്പിച്ചു.... ടൈം പര്‍ വാപസ് ആനെ ക ..... ഒരു കൈകൊണ്ടു കഴുത്തില്‍  തൂക്കിയ ടൈ തലോടി മറു കൈകൊണ്ടു കണ്ണട അല്പം ഉയര്‍ത്തി അയാള്‍ മൊഴിഞ്ഞത് അവിടെ തന്നെ മറന്നു.  ഓടി തളര്‍ന്ന വണ്ടി ചക്രങ്ങള്‍ പാളത്തില്‍ ഉരഞ്ഞു നിന്നു.... ഇറങ്ങാനുള്ള സ്റ്റേഷന്‍ ....സഹോദരികളുടെ മക്കള്‍ക് വാങ്ങിച്ച തുണികളും കളിപാട്ടങ്ങളും മിട്ടായികളും നിറച്ച ബാഗുമെടുത്ത്‌  പുറത്തു കടന്നു. ആള്‍കൂട്ടത്തില്‍ എവിടെയെങ്കിലും.....തിരിച്ചറിയുന്ന ആരെങ്കിലും ...ഇല്ല ...ആരുമില്ല... അരികില്‍ കണ്ട റിക്ഷ വിളിച്ചു യാത്രയായി . 

ഒരു പാട് മാറ്റങ്ങള്‍ ...ഇടവഴികള്‍ നിരത്തുകളായി. ഓലകുടിലുകള്‍ ഓടു മേഞ്ഞിരിക്കുന്നു. ചിലതെല്ലാം സവിധങ്ങളായി മാറിയിരിക്കുന്നു. ഗ്രാമത്തിന്റെ പച്ചപ്പിനു മാത്രം മാറ്റമൊന്നുമില്ല. ഇടയ്കിടെ മൌനം വെടിഞ്ഞു റിക്ഷ ഡ്രൈവര്‍ നാടിനെ കുറിച്ചും നാട്ടാരെ കുറിച്ചും പലതും പറഞ്ഞു. പായുന്ന റിക്ഷയുടെ  ഇരമ്പലില്‍ പലതും അവ്യക്തമായിരുന്നു. എങ്കിലും എല്ലാത്തിനും തലയാട്ടി അയാളുടെ നല്ല ശ്രോതാവായി ഞാനിരുന്നു .  നിറം മങ്ങി പാതി ദ്രവിച്ച ഇരുമ്പ് ഗേറ്റിനു മുന്നില്‍ വണ്ടി നിന്നു.  വരവ് പ്രതീക്ഷിക്കാതെ അല്പം ആശ്ചര്യത്തോടെ ഉമ്മറത്തിണ്ണയില്‍ മൂത്ത സഹോദരി. നിറഞ്ഞ ചിരിയുമായി വീട്ടു പടികള്‍ കയറുമ്പോള്‍ ഏതോ അനാഥത്വത്തില്‍ നിന്നും മുക്തി ലഭിച്ച പ്രതീതി.  തലയില്‍ തോര്‍ത്ത്‌ കെട്ടി പാടവരമ്പിലൂടെ അമ്പലകുളം ലക്ഷ്യമാക്കി നടക്കുമ്പോള്‍ മനസ്സ് അറിയാതെ പറഞ്ഞു പോയി ... ജന്മനാടെ നിനക്കെന്റെ നമോവാകം 

പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 18:49 12 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to Twitter Share to Facebook
Newer Posts Home
Subscribe to: Posts (Atom)
പ്രിയ വായനക്കാര്‍ക്ക് തുഞ്ചാണിയിലേക്ക് സ്വാഗതം !!!!

തുടിതാളം ബ്ലോഗ്ഗിലേക്ക്

Thudithalam

Followers


Popular Posts

  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
    " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട...
  • ജന്നത്തുല്‍ ഫിര്‍ദൌസ്
    മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!! അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസില...
  • വേനല്‍പൂവുകള്‍
    മുംബൈ വി ടി  (ഇന്ന് മുംബൈ സി എസ് ടി)  യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി  എത്തിച്ചേര്‍ന്നത്‌ വൈകുന്നേരം അഞ്ചു മണിക്ക്.  ശ്രീകൃഷ്ണ ട...
  • നേത്താവലിയിലെ കാറ്റ്
    ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ്‌  ചില നേരിയ  രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു.  സജലങ്ങളായ അവളുടെ കണ്‍കോണു...
  • അതിഥി ദേവോ ഭവ:
    മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ  ബന്ധുവുമായ  ചന്ദ്രേട്ടനോടൊപ്പമാണ്  താമസിച്ചത്.  അദ്ദേഹത്തിന്‍റെ വിവാഹശേഷം ...
  • പ്രയാണം
    ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ.  കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു.  അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന...
  • പാത്തൂന്റെ പാസ്‌
    എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു....
  • തമ്പും തേടി
    ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവി...
  • മോന്തികൂട്ടം
    ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബ...
  • മിച്ചഭൂമി
    എഴുപതുകളിലെ എന്റെ ഗ്രാമം .  കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത . അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷ...
Powered by Blogger.

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Blog Archive

  • ►  2014 (1)
    • ►  January (1)
  • ►  2013 (1)
    • ►  March (1)
  • ►  2012 (5)
    • ►  September (1)
    • ►  June (1)
    • ►  March (2)
    • ►  January (1)
  • ▼  2011 (8)
    • ►  December (1)
    • ►  October (1)
    • ►  September (2)
    • ►  August (2)
    • ▼  July (2)
      • ഭാഗ പത്രം
      • അവധി

About Me

My photo
വേണുഗോപാല്‍
മുംബൈ, മഹാരാഷ്ട്ര, India
താളങ്ങളുടെ നാട് എന്ന് ഞങ്ങള്‍ ഓമനപ്പേര് വിളിക്കുന്ന പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട് ജനനം. പെരിങ്ങോട് ഹൈസ്കൂള്‍ , പട്ടാമ്പി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇരുപതാം വയസ്സില്‍ പ്രവാസിയായി മുംബൈ നഗരത്തിലേക്ക്. താളങ്ങളുടെ നാട്ടില്‍ നിന്നും മഹാനഗരത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ നഷ്ട്ടമായ ജീവിത താളം വീണ്ടെടുക്കാന്‍ വര്‍ഷങ്ങളോളം പ്രവാസത്തിന്റെ കടുത്ത പാതകളിലൂടെ തളര്‍ന്നും നിവര്‍ന്നും ഗമനം. ഇടക്കെങ്ങോ കൈമോശം വന്ന എഴുത്തും വായനയും തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഈ-എഴുത്തും വായനയും തുടങ്ങി വെച്ചു. വഴി കാണിക്കുക. തെറ്റുകള്‍ തിരുത്തിത്തരുക.
View my complete profile

Total Pageviews

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Facebook Badge

Venu Gopal

Create Your Badge

ജാലകത്തിലേക്ക്...

ജാലകം

Blogroll

 
(c) Copyright 2010 THUNCHANY. Designed by Blogspot Templates
Supported by Video Game Music, Website Hosting, VPS Hosting