skip to main | skip to sidebar

Pages

  • Home
  • കഥ
  • കവിത
  • നര്‍മ്മം
  • അനുഭവം
  • യാത്ര
  • നുറുങ്ങുകള്‍

THUNCHANY

September 16, 2011

പാത്തൂന്റെ പാസ്‌



എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു. കട നടത്തിയിരുന്നത് മുഹമ്മദ്‌ കുട്ടി എന്ന മയമുട്ടി. ആദ്യ മുറിയില്‍ അഗതി വിലാസം ... ഹോട്ടല്‍ പോഹാളിയ എന്നൊക്കെ നാട്ടുകാര്‍ ഓമന പേരിട്ടു വിളിക്കുന്ന ഞങ്ങളുടെ ചായക്കട. രണ്ടാമത്തേതില്‍ റേഷന്‍ കട .. മൂന്നാമത് മുറി റേഷന്‍ കടയുടമ തന്നെ നടത്തുന്ന പലചരക്ക് കട(ഇറക്കുന്ന റേഷന്‍ സാധനങ്ങള്‍ മുഴുവന്‍ വില്കുന്നത് ഈ കടയിലൂടെ എന്ന് നാട്ടില്‍ തൌധാരം) . ആ പ്രദേശത്തെ  ഏക ഷോപ്പിംഗ്‌ കോംപ്ളക്സ് ഇത് മാത്രമായതിനാല്‍ ഒരു വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഉടമസ്ഥാവകാശം അനുഭവിക്കുന്ന പ്രതീതിയായിരുന്നു ഞങ്ങള്‍ക്ക് . റേഷന്‍ കട മയമുട്ടി ഒരു സരസന്‍. വഴിയെ പോകുന്ന എന്തും ഏതും മയമുട്ടി കൈവെക്കും. ചായക്കട  ബെഞ്ചില്‍ റേഷന്‍ കട ഭാഗത്തേക്ക് തിരിഞ്ഞിരുന്നു പത്രം വായിക്കുന്ന അച്ഛന്റെ പൊക്കാന്‍ ആകാത്ത കുമ്പ നോക്കി

'" നായരച്ചാ .. സര്‍ക്കാര്‍   റേഷന്‍ പീടിക വാടക ഇങ്ങക്ക് തര്നത്  നാട്ടാര്ക് പച്ചരി ബാങ്ങാന്‍ നിക്കാള്ള സ്ഥലത്തിനാ. അബടെ കേറ്റി ഇങ്ങടെ പള്ള പരത്തീടാനല്ല " എന്ന് ഒരു താക്കീത്.

സ്ഥലത്തെ പ്രധാന പയ്യന്‍സ് ആണ് കാദര്‍ എന്ന് വിളിക്കുന്ന അബ്ദുല്‍ ഖാദര്‍. ഗ്രാമത്തില്‍  കോളേജില്‍ പോകുന്ന രണ്ടു മെമ്പറില്‍ ഒരാള്‍ ആയതിനാല്‍ എന്തിനും തര്‍ക്കുത്തരം... റെഡി ഉത്തരം . ഒരു നാള്‍ ആനകുട മുറിച്ചു തയ്ച്ച പോലൊരു കുപ്പായവും താടിയും കഴിഞ്ഞു താഴോട്ടു വളച്ച മീശയും പേറി കടന്നു പോയ കാദറിനെ കണ്ടു മയമുട്ടി ചോദിച്ചു.

"  ഇന്ന് എബടടാ എയുന്നള്ളിപ്പ്..?

തറച്ചു നോക്കിയ കാദരിനോട് വീണ്ടും ....

അന്റെ കൊമ്പും നെറ്റിപട്ടോം കണ്ടു ശോയിച്ചതാ...? "

ഉത്തരം ഉടന്‍ വന്നു

" ഇന്ന് ഇങ്ങടെ ബീടര്ടെ രണ്ടാം കേട്ടാ... അയിന്റെ എയുന്നള്ളിപ്പിനു പോകാ ...ഇങ്ങളും ബരീന്‍ '"

ഉത്തരം സുഖിച്ച ശ്രോതാവ് വെടി വാസു ചോദിച്ചു

" ആരാ കാദറോ......  പുയ്യാപ്ല ..?"
ഓര്ടെ പണ്ടത്തെ പറ്റാരന്‍ തന്നെ ..ബീരാന്‍. "

മുഖത്ത് എന്തോ വീണു പൊട്ടിയ പോലെ മയമുട്ടി സ്വയം പറഞ്ഞു

" ഹറാം പെറപ്പാ ... ഒരു കാര്യം തവധരിക്കാന്‍ കൊള്ളൂല ".

എന്നിട്ട് മുഖം മറ്റാരും കാണാതിരിക്കാന്‍ പത്രം നിവര്‍ത്തി ചരമ വാര്‍ത്തകള്‍ വായിക്കാന്‍ തുടങ്ങി  . കലി അടങ്ങുന്നില്ല . തരിഞ്ഞു കടക്കു മുന്നിലിരുന്നു ബീഡി ഈച്ചയ്ക്ക് വെച്ച് കളിക്കുന്ന അബ്ദുള്ള, കുഞ്ഞന്‍ എന്നിവരെ നോക്കി പറഞ്ഞു  ..

" റേഷന്‍ പീട്യെന്റെ മുമ്പിലാടാ ഇങ്ങടെ ഈച്ചേം പൂച്ചേം കളി"? 
ഇക്ക മതുപ്പുള്ളീല് ഈച്ച ഇങ്ങടെ റേഷന്‍ പീട്യാല്  മാത്രാ ... അതോണ്ടല്ലേ ഞമ്മ  ഇബടെ കളിക്കനത് " 
അത് അബ്ദുല്ലാന്റെ  മറുപടി 

വൈകുന്നേരങ്ങളില്‍ അരി വാങ്ങാന്‍ എത്തുന്നവര്‍ രണ്ടു പേര്‍ ..  സുന്ദരീം..... പാത്തുവും... ഉടല്‍ ആസകലം കറുത്ത പെയിന്റ് തേച്ച പോലുള്ള  സുന്ദരിയുടെ മേനിയഴക് നോക്കി മയമുട്ടി പറയും

" ന്റെ സുന്ദരീ .. അന്നെ കണ്ടാല്‍ സുബര്‍ക്കതീന്നു ബന്ന  ഹൂറിടെ മോന്ജാ.." 

കൂടെ ഒരുപദേശവും 

" ബൈന്നാരം കുളിച്ചു കൊറച്ചു ബെണ്ണീര്‍ എടുത്തു ഒരു കുറി നെറ്റീല്  ബരച്ചോ ... നാട്ടാര് ഇരുട്ടത്ത്‌ അന്നെ തട്ടാണ്ട് ഇരിക്കാന്‍ ഒരടയാളം " ......

. കൂടി നിന്നവരുടെ ചിരി ഉയരുമ്പോള്‍  സുന്ദരി തിരിച്ചടിക്കും ..

" മൂപ്പരെ ... ന്റെ കാര്യം ഞാന്‍ നോക്ക്യോലാം.. ഇങ്ങള് കുടീ ചെന്ന് ബീടര്‍ക്ക് അടയാളം ബെക്കിന്‍"  
എല്ലാര്ക്കും കലിയടക്കാന്‍ മയമുട്ടിക്കാന്റെ ബീടര്‍ കൌസുമ്മ താത്താടെ ഒരു ജന്മം അങ്ങിനെ .

എന്നും കടയടക്കാന്‍ നേരത്ത് ഓടി കിതച്ചെത്തുന്ന പറ്റുകാരി പാത്തു .  ' ഇക്കാ.... അടക്കല്ലേ.'.. "എന്ന്  അലറീട്ടാ ഓള്‍ടെ ബരവ്. " നിര വാതില്‍ നാലെണ്ണം അടച്ചു കഴിഞ്ഞ മയമുട്ടി ചോദിക്കും 

  
" ന്റെ പാത്തോ... അനക്ക് മേണ്ടി പാതിരാ ബരെ ബെളക്കും കത്തിച്ചു ബിടിരിക്കണോ  ?"

  അരി തൂക്കിയിടുമ്പോള്‍  പാത്തു പറയും ..." ചാക്കിന്റെ മോളീന്ന് നല്ല അരി തരീന്‍ ... ന്നലെ കൊണ്ടോയത്  പാതിരാക്ക്‌ നോക്കീപ്പോ പൈതി അരി ചോരിന്റെ മോളിലാ ..."
(അരിയിലെ കീടങ്ങള്‍ അരിയും വലിച്ചു ചുവരില്‍ കേറിയതിന്റെ ഹാസ്യാവിഷ്കാരം നടത്തിയതാണ് പാത്തു )


തലേന്ന് അരി വാങ്ങിച്ചു പോയ പാത്തുവിനെ പിറ്റേന്ന് റേഷന്‍ കട തുറക്കുന്നതിനു മുന്‍പ് കടക്കു മുന്നില്‍ കണ്ടു എന്തോ കുഴപ്പമുണ്ടെന്നു കരുതി  അച്ഛന്‍ തിരക്കി .. 

എന്താ പാത്തു  ത്ര കാലത്ത് ? 

"നായരച്ചാ ... ന്റെ പാസ് (റേഷന്‍ കാര്‍ഡിനു ഞങ്ങടെ നാട്ടില്‍ ഇങ്ങിനെയും പറയും) ന്നലെ ഇബടെ മറന്നൂ ന്നു തോന്നണ്.. കാണാല്ല". 

മയമുട്ടി വന്നു കട തുറന്നു പാസ്സന്വേഷണം തകൃതിയായി നടക്കുമ്പോള്‍ പാത്തുവിന്റെ ചെക്കന്‍ ഓടി കിതച്ചെത്തി . കാല്‍മുട്ട് വരെ ഊര്‍ന്നിറങ്ങിയ അര കളസവും വായിലോട്ടു ഒഴുകിയിറങ്ങുന്ന മൂക്കീരും ഒറ്റ ബലിക്ക് മോളി കേറ്റി ഓന്‍ മോയിഞ്ഞു .. ഉമ്മാ..പാസ്‌ കിട്ടി. അതിശയം പുറത്തു കാട്ടാതെ പാത്തു ചോദിച്ചു. 

എബട്ന്നു ..? 

ഉപ്പാന്റെ പയം കഞ്ഞീന്നു  .... 

അള്ളാ... പയം കഞ്ഞീന്നു പാസോ? മയമുട്ടിക്കു കാര്യം പിടി കിട്ടിയില്ല. പുറകെ പോയി അന്വേഷിച്ചപ്പോള്‍ സംഭവമിങ്ങനെ......

തലേന്ന് വാങ്ങി  കൊണ്ട്  പോയ ഒരു കിലോ അരി കഴുകാതെ അതെ  പടി കലത്തില്‍ തട്ടിയ പാത്തു സഞ്ചിക്കകത്തു കിടന്ന പാസ്‌ എടുക്കാന്‍ മറന്നു. പാസ്‌ വെന്തു പയംകഞ്ഞി ആയി.  വിവരമറിഞ്ഞ മയമുട്ടി  തലയ്ക്കു കൈവെച്ചു ഇങ്ങിനെ പറഞ്ഞു . 

" റബ്ബുല്‍ ആലമീനായ തമ്പുരാനെ... ഏര്‍വാടി തങ്ങളെ .... ആവശ്യത്തിനും അനാവശ്യത്തിനും ബാരിക്കൊരി കൊടുക്കണ ങ്ങള് ഈ പാത്തൂന്റെ തലേല്‍  അമ്പത് ഗ്രാം ബെളിവ് കൊടുത്തെങ്കില് .....  "

ഇപ്പോള്‍ ഗ്രാമത്തില്‍ ആരോടെങ്കിലും പാത്തുവിനെ കണ്ടോ എന്ന് ചോദിച്ചാല്‍ ഉടന്‍ മറു ചോദ്യം വരും ..." ഏത്.. ഞമ്മടെ പാസ്‌ പുയുങ്ങിയ പാത്തോ?"


ഈച്ചയ്ക്ക് ബീഡി വെക്കല്‍ ഞാന്‍ എന്റെ ഗ്രാമത്തില്‍ മാത്രം കണ്ട നേരമ്പോക്കാണ്. അതിന്റെ പ്രയോക്താവും ഗുണഭോക്താവും അബ്ദുള്ള തന്നെ . രണ്ടു പേര്‍ ഓരോ ബീഡി വീതം വെക്കും . ഏതു ബീഡിയില്‍ ഈച്ച കയറുന്നുവോ അതിന്റെ ഉടമക്ക് രണ്ടു ബീഡിയും . ബീഡിയില്‍ ആരുമറിയാതെ ശര്‍ക്കര തേച്ചു ഒരു ദിവസം പത്തു നാല്പതു ബീഡി അബ്ദുള്ള ഈച്ചയെ കൊണ്ട് സമ്പാദിക്കും എന്നും തൌധാരം .

പോസ്റ്റ് ചെയ്തത് വേണുഗോപാല്‍ ല്‍ 18:12 Email This BlogThis! Share to X Share to Facebook
ലേബലുകള്‍: നര്‍മ്മം

94 അഭിപ്രായ(ങ്ങള്‍):

- സോണി - said...

എഴുത്ത് നല്ലതാണ്. പാരഗ്രാഫും സംഭാഷണവും വരികള്‍ തിരിച്ചു കൊടുത്തിരുന്നെങ്കില്‍ വായനാസുഖം കൂടുമായിരുന്നു, പ്രത്യേകിച്ച്, ഗ്രാമ്യഭാഷയിലെ സംസാരമാവുമ്പോള്‍. അക്ഷരത്തെറ്റുകള്‍ അങ്ങിങ്ങായി കടന്നു കൂടിയിരിക്കുന്നതും തിരുത്തിയാല്‍ നന്ന്.

'പാസ്‌ പുയുങ്ങിയ പാത്തു' - അത് കിടിലം.

ഈച്ചയ്ക്ക് ബീഡി വെക്കല്‍ - കൊള്ളാം, ആ കളി ആദ്യമായി കേള്‍ക്കുകയാ.

17 September 2011 at 00:23
‍ആയിരങ്ങളില്‍ ഒരുവന്‍ said...

മലബാർ ഭാഷയുടെ സൗന്ദര്യം മുഴുവനും ഉണ്ട്..!! നന്നായി..

17 September 2011 at 00:54
Unknown said...

കൊള്ളാലോ പാഥേയം ... പാഥേയത്തിലെ പാസ് പോയ പാത്തുവും അടിപൊളി ..
ഇനി ഇടയ്ക്കിടയ്ക്ക് വരാനൊരു സ്ഥലമായി .

17 September 2011 at 01:00
ഫൈസല്‍ ബാബു said...

ഒരു ഗ്രാമത്തില്‍ നാം കാണാന്‍ കൊതിക്കുന്ന ,,ഗൃഹാതുരത്വം നിറഞ്ഞ കുറെ കഥാ പാത്രങ്ങളും ,അവരെ ചുറ്റി പറ്റി കുറെ തമാശകളും !! നന്നായി ഇങ്ങള് കൊള്ളാലോ മന്സാ..

17 September 2011 at 01:07
റശീദ് പുന്നശ്ശേരി said...

പാഥേയം എന്ന പേരില്‍ എന്റെ ഒരു ബ്ലോഗുണ്ട്. എന്ത് ചെയ്യണം ??

17 September 2011 at 01:12
Jefu Jailaf said...

വായിച്ചിരിക്കാൻ പറ്റിയ ജഗല്‌ പോസ്റ്റ് :)

17 September 2011 at 01:29
Sidheek Thozhiyoor said...

@റഷീദ്‌ ഭായ് : പഴയ ഒരു പാഥേയം വേറെയുമുണ്ട്, അതൊരു ഡേവിസിന്റെതാണ്, ഇപ്പോള്‍ ഞാന്‍ കാണുന്ന മൂന്നാമത്തെ പാഥേയമാണ് ഇത്.
കാര്യങ്ങള്‍ നന്നായി പറഞ്ഞു , ആശംസകള്‍ .

17 September 2011 at 02:17
വേണുഗോപാല്‍ said...

സോനിജി, നൌഷാദ് ഭായ് , യുനുസ് ഭായ്, ഫൈസല്‍ ഭായ് ,റഷീദ് ക്ക , ജെഫു, സിദ്ധീക്ക .... നന്ദി ഈ എളിയവന്റെ പോസ്റ്റ്‌ വായിച്ചു അഭിപ്രായമിട്ടതിനു ... റഷീദ് ക്ക ഈ ഡേവിസിന്റെ പാഥേയം കുറച്ചു നാള്‍ മുന്‍പ് ശ്രദ്ധയില്‍ പെട്ടു. ഞാന്‍ തുടി താളം എന്നാ പേരില്‍ വേറെ ഒരു ബ്ലോഗ്‌ തുടങ്ങി, ഇനി എഴുതുന്നത്‌ അതിലൂടെ പബ്ലിഷ് ചെയ്താലോ എന്ന് ആലോചിക്കുന്നു.

17 September 2011 at 07:41
സിയാഫ് അബ്ദുള്‍ഖാദര്‍ said...

paas puyungiya paathu nannaayirikkunnu ,bhaavukangal

17 September 2011 at 12:55
ദൃശ്യ- INTIMATE STRANGER said...

പോസ്റ്റ്‌ ഇഷ്ടായി കേട്ടോ...

17 September 2011 at 13:08
ഒരു ദുബായിക്കാരന്‍ said...

പാസ്‌ പുയുങ്ങിയ പാത്തൂന്റെ കഥ ജോറായിന് ..എനക്ക് പെരുത്തിഷ്ടായി...ങ്ങളെ പോസ്റ്റ്‌ ബായിക്കാന്‍ ഞമ്മള് എനീം ബരാം ചങ്ങായി..

17 September 2011 at 13:41
Biju Davis said...

പാത്തുവും, മയ്മുട്ടിയും, ഖാദറും തകർത്തു..ഇവരുള്ള സ്ഥിതിയ്ക്ക്‌ ആ ഗ്രാമത്തിൽ ഇനിയും കുറെ താരങ്ങൾ കണ്ടെ തീരൂ..

വേണു, അവരും കൂടെ പോരട്ടെ..

നല്ല എഴുത്ത്‌!...എങ്കിലും ചില കോസ്മെറ്റിക്‌ മാറ്റങ്ങൾ നന്നായിരിയ്ക്കും എന്നു തോന്നി..

17 September 2011 at 13:59
വേണുഗോപാല്‍ said...

ശ്രീ സിയാഫ് , ഇന്ടിമൈറ്റ് അപരിചിതന്‍ , ശ്രീ ഷജീര്‍, ശ്രീ ബിജു തുടങ്ങി എല്ലാ വിരുന്നുക്കാര്‍ക്കും നന്ദി .. ഇടക്കൊകെ വരിക ..

17 September 2011 at 14:33
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നന്നായി എഴുതി .ചെറുപ്പകാലത്ത് റേഷന്‍ കടയില്‍ പോയത് കണ്‍ മുന്നില്‍ തെളിഞ്ഞു വന്നു ..
അക്ഷരങ്ങള്‍ക്ക് വലിപ്പം അധികമാണോ എന്ന് ഒരു സംശയം .......
ആശംസകളോടെ ..............

17 September 2011 at 14:34
Echmukutty said...

നല്ലെഴുത്ത്, വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.
ഇനിയും വരാം.

17 September 2011 at 15:09
ഷാജു അത്താണിക്കല്‍ said...

പാസ്‌ പുയുങ്ങിയ പാത്തു'
ഹഹഹഹ്
രസകരം

17 September 2011 at 16:27
വേണുഗോപാല്‍ said...

ശ്രീ ജബ്ബാര്‍ ,, എച്ചുമു കുട്ടി , ഷാജു വന്നു വായിച്ചു അഭിപ്രായം അറിയിച്ചതിനു .....ആയിരം നന്ദി

17 September 2011 at 18:57
ഒരു കുഞ്ഞുമയിൽപീലി said...

വേണുവേട്ടന്‍.....അസ്സലായി നമ്മുടെ പഴയ മതുപ്പുള്ളിയെ ഇത്ര രസമായി അവതരിപ്പിച്ചത്

17 September 2011 at 19:39
കൊമ്പന്‍ said...

ഒന്ച്ച പഹയാ അന്റെ ഈ ഹലാക്കിന്റെ അബിലും കഞ്ഞീം ഞമ്മള്‍ രണ്ടു ബട്ടം ബയിച്ചു ഞമ്മക്ക് ആന്നേ ഒത്തിരി പിടിചിക്ക്നു ശുദ്ദവും നിഷ്കളങ്കവും ആയ ഹാസ്യം

18 September 2011 at 15:13
ഫാരി സുല്‍ത്താന said...

ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.

18 September 2011 at 19:40
സ്വന്തം സുഹൃത്ത് said...
This comment has been removed by the author.
19 September 2011 at 05:39
സ്വന്തം സുഹൃത്ത് said...

കലക്കി മാഷേ.... ഞാനും മനസ്സില്‍ ഇതുമായ് സാമ്യമുള്ള ഒരു റേഷന്‍ കടയുമായ് താരതമ്യപ്പെടുത്തി, ഇതില്‍ പറഞ്ഞിരിക്കുന്ന ഒരോ കഥാപാത്രങ്ങളേയും സന്ദര്‍ഭങ്ങളേയും അവിടെയെത്തിച്ചു :) പെരുത്തിഷ്ടായ് ഇങ്ങടെ മലബാര്‍ സ്പെഷ്യല്‍ ‍...! പോരട്ടെ.. ബാക്കി ഐറ്റംസ് ഒരോന്നായ്.. :)

19 September 2011 at 05:45
രമേശ്‌ അരൂര്‍ said...

വേണു : ) ഓര്‍മയിലെ കഥ അസ്സലായി എഴുതിയിട്ടുണ്ട് ..നേരത്തെ തന്നെ വായിച്ചതിനു ശേഷമാണ് ഇത് കൂടുതല്‍ വായനക്കാരെ ഉദ്ദേശിച്ച് ഈ ലക്കം 'ശനിദോഷ' ത്തില്‍ ഉള്‍പ്പെടുത്തിയത് .അത് വേണു ഇതുവരെ കണ്ടിട്ടില്ല എന്ന് മനസിലാക്കുന്നു.:)

എഴുത്ത് തുടരട്ടെ ,,ബ്ലോഗിന്റെ എഴുതാനുള്ള ഭാഗത്തിന്റെ വീതിയും അക്ഷരങ്ങളുടെ വലുപ്പവും അല്പം കുറച്ചാല്‍ നന്നായിരിക്കും എന്നൊരു നിര്‍ദ്ദേശം ഉണ്ട് .

19 September 2011 at 19:11
Prabhan Krishnan said...

മലബാര്‍ സ്ലാങ്ങിന്റെ സുഖവും,നാട്ടുമ്പുറത്തിന്റെ നിഷ്ക്കളങ്കതയും..
ഒത്തിരി ഇഷ്ട്ടായി..!

കൂടെ കൂടാന്‍ ഒരു മാര്‍ഗ്ഗവുമില്ലല്ലോ..മാഷേ(ഫോളോവര്‍ ഗാഡ്ജെറ്റ് ഉടനെ സ്ഥാപിക്കുക)
@ റശീദ് പുന്നശ്ശേരി- നിങ്ങളായിട്ട് ഒന്നും ചെയ്യണ്ട. ബാക്കി നാട്ടാര് ചെയ്തോളും..!..:)
ആശംസകളോടെ...പുലരി

20 September 2011 at 16:11
വേണുഗോപാല്‍ said...

ഷാജി , മൂസാക , നെല്ലിക്ക (ഫാരി), ജിമ്മിച്ച്ചാ, രമേഷ്ജി, പ്രഭന്‍ ഭായ് എല്ലാവര്ക്കും നന്ദി ... വന്നതിനു... വായിച്ചതിനു... അഭിപ്രായങ്ങള്‍ക്

20 September 2011 at 17:21
Unknown said...

ഇങ്ങടെ കയ്യില് ബീഡി ഉണ്ടോ മാഷേ..ഇന്ടെങ്ങില്‍ എനക്ക് തരോ.. ഇങ്ങടെ പോസ്റ്റ്‌ വെളിച്ചം കാണാന്‍ ബീടിന്റെ കാര്യം ഒന്നുമില്ല്യാട്ടോ.. അപ്പൊ ഇമ്മക്ക് തരിന്‍ കുറച്ചു.. നമ്മളും കുറച്ചു ഈചെനേം കത്തിച്ചു കളിക്കട്ടെന്ന് ..എന്തെ? ഈ ഭാക്ഷ നമ്മുക്ക് പെരുത്ത് ഇഷ്ടായിക്കണ്.. ഞമ്മക്ക് പഠിപ്പിച്ചു തരോ ഇങ്ങള്...

20 September 2011 at 19:02
Unknown said...

ഇപ്പോഴും നാട്ടിന്‍ പുറത്ത് ഇത്തരം കഥാപാത്രങ്ങള്‍ ഒക്കെ ഉണ്ടോ?
" കാല്‍മുട്ട് വരെ ഊര്‍ന്നിറങ്ങിയ അര കളസവും വായിലോട്ടു ഒഴുകിയിറങ്ങുന്ന മൂക്കീരും ഒറ്റ ബലിക്ക് മോളി കേറ്റി ഓന്‍ മോയിഞ്ഞു" ഇപ്പൊ ഇങ്ങനത്തെ പിള്ളേരെ ഒന്നും ഇവിടെ കാണാറില്ല.. എങ്കിലും ചില ജെല്ല് തേച്ച് നടക്കണ പിള്ളേരെ കണ്ടാല്‍ ഇതിലും കഷ്ടം തോന്നും...

20 September 2011 at 19:04
Vp Ahmed said...

ഈ ഭാഷക്ക് ഒരിജിനാലിറ്റി ഉണ്ട്. തിരുത്തേണ്ട. നന്നായിരിക്കുന്നു.

21 September 2011 at 12:26
വേണുഗോപാല്‍ said...

ശ്രീ അഹമ്മദ്‌ ... അഖി കുട്ടാ ... നന്ദി വന്നതിനും , വായിച്ചതിനും വിലയേറിയ ഉപദേശത്തിനും

21 September 2011 at 18:36
രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

ഹോട്ടല്‍ പോഹാളിയ

അതിന്റെ പൊറകിലെ കഥ കൂടി പറയണം ട്ടാ....

പിന്നെ പോസ്റ്റ് ഇത്ര ചെറുതാക്കേണ്ടിയിരുന്നില്ല എന്നൊരഭിപ്രായണ്ട്.
അവസാനം പാത്തൂന്റെ പാസ് പുയ്ങ്ങല് മാതിരി എല്ലാത്തിനും കുറേശ്ശേക്കൂടി വിശദീകരണം ആവാലോ...

ഇതിപ്പോ തമാശ മുട്ടീട്ട് നടക്കാൻ പറ്റണില്യ....(കുറ്റം അല്ലാട്ടോ.... പാൽപ്പായസത്തിനിത്തിരി മധുരം കൂടീന്ന് പറയണത് പോലെ)

21 September 2011 at 21:30
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഹോട്ടല്‍ പോഹാളിയ എന്നത് ഞങ്ങടെ നാട്ടിലും ഉണ്ട്. മിക്ക ചായക്കടകളും പുകകൊണ്ട് കറുത്ത് ഇരിക്കും. അതിനാല്‍ അതിനെ 'പുക ആളിയ' അഥവാ പൊഹാളിയ ഹോട്ടല്‍ എന്ന് വിളിക്കുന്നു.
ഞമ്മളെ നാട്ടിലെ തൌദാരംകൊണ്ട് എല്ലാര്‍ക്കും ഒരു കളി അല്ലേ?
നേരിട്ട കഥപറയുന്ന നാടന്‍ ശൈലിയില്‍ ലാളിത്യം ഉണ്ട്
ഈച്ചക്ക്‌ ബീഡി വക്കലിനു പകരം വല്ല അഞ്ഞൂറിന്റെ നോട്ടൊക്കെ ആണേല്‍ എത്ര നന്നായേനെ!

22 September 2011 at 12:26
Njanentelokam said...

ഒടുവാത്തോടിയുടെ റേഷന്‍ കടയില്‍ എല്ലാ വിഭവങ്ങളും ഉണ്ടല്ലോ ........
പാഥേയം മാറ്റി ഒടുവാത്തോടിയുടെ റേഷന്‍ കട
എന്നായാലും മതി പാസ് ഫ്രീ

23 September 2011 at 01:21
ഷാജി പരപ്പനാടൻ said...

very nice storry

23 September 2011 at 07:24
അനാമിക പറയുന്നത് said...

അഭിനന്ദനങ്ങള്‍.

23 September 2011 at 09:38
Unknown said...

പഴയ കാല ചിന്തകള്‍ തൊട്ടുണര്‍ത്തുന്ന ഒരു കഥ .... നന്നായി അവതരിപ്പിച്ചു ... അഭിനന്ദനം

23 September 2011 at 10:44
K@nn(())raan*خلي ولي said...

കണ്ണൂരാന്റെ വക ലാല്‍സലാം.
മനോഹരമായിരിക്കുന്നു വേണുജീ.

23 September 2011 at 14:16
നാമൂസ് said...

റേഷന്‍ ഷാപ്പും പലചരക്ക് കടയും അടുത്തടുത്ത്. രണ്ടിന്റെയും നടത്തിപ്പും ഒരാള്‍ക്ക്. എന്റെ പരിസരത്തുള്ള മൂന്നു റേഷന്‍ കടകളുടെയും സ്ഥിതി ഇത് തന്നെ..!
പിന്നെ, മയമൂട്ടിയും ഖാദറും പാത്തുവുമൊക്കെ എനിക്കേറെ {എനിക്ക് മാത്രമല്ല} പരിചിതരാണ്.
പിന്നെ, ഇന്റൊനോട് ഞമ്മക്കൊരു കാര്യം പറയാനുണ്ട്.. ഇഞ്ഞും ഇഞ്ഞും ഇതേ മാരി വല്ല 'തൌദാരവും' ഉണ്ടെങ്കില്‍ ബെക്കം ബെളിച്ചം കാണിച്ചണം... ബെബരത്തിനു ഒരു കത്തയക്കാനും മറക്കരുത്...

23 September 2011 at 14:53
വേണുഗോപാല്‍ said...

രഞ്ജു... അഭിപ്രായങ്ങള്‍ നന്ദിയോടെ സ്വീകരിച്ചു കഴിഞ്ഞു... വല്ലാതെ വലിച്ചു നീട്ടി എന്റെ എഴുത്ത് തലേലെഴുത്ത് ആവണ്ട എന്ന് കരുതി . പൊഹാളിയ എന്തെന്ന് മുകളില്‍ ഇസ്മൈല്‍ വിവരിച്ചിട്ടുണ്ട്
ഇസ്മൈല്‍ .. ഈ കഥക്ക് ശേഷമാണ് അഞ്ഞൂറിന്റെ നോട്ട് ഇറങ്ങിയത്‌
ശ്രീ നാരദന്‍, പരപ്പനാടന്‍, അനാമിക വിക്ടര്‍ ... നന്ദി . വന്നതിനും .... വായിച്ചതിനും
കണ്ണൂരാന്‍ ... ലാല്‍ സലാം
ശ്രീ നാമൂസ് ... ഇനി ഒരു പോസ്റ്റിടുമ്പോള്‍ അങ്ങേക്ക് ബെബരം പോസ്ടിയിരിക്കും ... നന്ദി ഈ വരവിനും ,,,, വായനക്കും

23 September 2011 at 17:04
Mohammed Kutty.N said...

എന്‍റെ പ്രിയ സുഹൃത്തേ,താങ്കളുടെ Message,facebook-ല്‍ കണ്ടാണ് ഇവിടെ എത്തുന്നത്‌.എന്നോട് ക്ഷമിക്കുക.ഏതായാലും ഗൃഹാതുരത്വം തുളുമ്പുന്ന നല്ലൊരു പോസ്റ്റു വായിക്കാനായല്ലോ .നന്ദിയുണ്ട്,ഒരു പാട്.മലബാര്‍ ശൈലി കോര്‍ത്തിണക്കിയ അവതരണം വളരെ ഇഷ്ടമായി.അതില്‍ എന്നെ ഏറെ ആകര്‍ഷിച്ച വരി-"ന്നലെ കൊണ്ടോയത് പാതിരാക്ക് നോക്ക്യപ്പോ പാതി അരി ചോരിന്റെ മോളീല്.."ഇതില്‍ ഒരു കവിതയുടെ അംശമില്ലേ?
അഭിനന്ദനങ്ങള്‍ !

23 September 2011 at 21:48
Manoj vengola said...

നല്ല എഴുത്താണ്‌ മാഷേ.
അഭിനന്ദനങ്ങള്‍

പിന്നെ വേറൊരു കാര്യം.
പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍ വരുന്നൂ. ഇലോകംഓണ്‍ലൈന്‍‍.കോം.

സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക്‌ സ്വാഗതം..

കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന്‌ ലഭിയ്ക്കും.

സ്നേഹം.
നന്മകള്‍.

27 September 2011 at 15:38
Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) said...

വളരെ നന്നായിരിക്കുന്നു മാഷെ.....

28 September 2011 at 05:23
ആറങ്ങോട്ടുകര മുഹമ്മദ്‌ said...

(വഴി എളുപ്പമായിരുന്നിട്ടുകൂടി ഞാനെന്താണ് ഇവിടെയെത്താന്‍ വൈകിയത്?)
തനതായ ഗ്രാമ ശൈലിയില്‍ അവതരിപ്പിച്ച രീതി വളരെ ഇഷ്ടപ്പെട്ടു.നര്‍മ്മവും നന്നായി.ആശംസകളോടെ..

28 September 2011 at 15:11
ഓര്‍മ്മകള്‍ said...

Nalla ezhuthu.....Nalla ezhuthu.....

29 September 2011 at 14:40
വാല്യക്കാരന്‍.. said...

ഹാ...ഹ..
രസണ്ട്..
ന്നാലും മ്മള് വായ്ക്കണം ന്നുണ്ടേങ്കി കത്തയക്കിം ട്ടോ..
മൊഖപുസ്തകത്തിലായാലും കത്ത് കിട്ടോലോ....
ന്നാലെ വന്നു നോക്കാന്‍ പറ്റൊള്ളൂ..

29 September 2011 at 23:08
വേണുഗോപാല്‍ said...

മോഹമ്മെദ് കുട്ടി മാഷേ .... വൈകിയാലും വന്നതിനു നന്ദി ... ശ്രീ മനോജ്‌... ശ്രീ അനീഷ്‌ ... മുഹമ്മദ്‌ ഇക്ക ... ഓര്‍മ്മകള്‍ ...വാല്യക്കാരന്‍ ... വളരെയധികം നന്ദി ... വന്നതിനും ... വായിച്ചതിനും

30 September 2011 at 15:42
ജയരാജ്‌മുരുക്കുംപുഴ said...

nannayittundu............. bhavukangal..........

2 October 2011 at 15:11
jiya | ജിയാസു. said...

പാത്തൂന്റെ കഥ വായിച്ചു.. ഇഷ്ടായി.. :::)

3 October 2011 at 14:54
റാണിപ്രിയ said...

ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.

3 October 2011 at 17:12
വേണുഗോപാല്‍ said...

Thanks ranipriya

3 October 2011 at 19:36
Manoraj said...

ഓര്‍മ്മക്കുറിച്ച് നന്നായി. മലബാറിലെ നാടന്‍ ഭാഷാ പ്രയോഗങ്ങള്‍ വളരെ മനോഹരമായി ഉപയോഗിച്ചിട്ടുണ്ട്. ഒന്ന് രണ്ട് അക്ഷരതെറ്റുകള്‍ കണ്ടു. അവ തിരുത്തണേ..

ഓഫ് : പുതിയ പോസ്റ്റ് ഇടുമ്പൊള്‍ ഒന്ന് അറിയിക്കുക

3 October 2011 at 20:55
വര്‍ഷിണി* വിനോദിനി said...

ഇല്ലില്ലാ, നീട്ടി വലിച്ച് എഴുതിയിട്ടൊന്നും ഇല്ലാ..നല്ല ഒഴുക്കൊടെ തന്നെ വായിയ്ക്കാന്‍ പറ്റി ട്ടൊ..!
പിന്നെ നടന്‍ ഭഷകള്‍ കേട്ട് നല്ല ശീലം ഉള്ളതോണ്ട് ആ ഒരു രസത്തോടെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു..ആശംസകള്‍.

4 October 2011 at 08:36
Ismail Chemmad said...

ഏതു നമ്മുടെ പാസ് പുയുങ്ങിയ പാത്തു..?
വേണുജി പോസ്റ്റ്‌ അസ്സലായിട്ടുണ്ട്.. ആശംസകള്‍

4 October 2011 at 10:49
ആചാര്യന്‍ said...

നല്ല പോസ്റ്റ് ..ബീടിയില്‍ ഈച്ചയെ ഇരുത്തി ബീഡി വലിപ്പിക്കുകയോ ..ഹ്മ്മ എന്തായാലും നല്ലൊരു നേരമ്പോക്ക് തന്നെ ആശംസകള്‍ കേട്ടാ ..അതെന്നെ

4 October 2011 at 14:18
സീത* said...

ന്നാലുൻ ന്റെ പാത്തുവെ..ഇങ്ങള് പാസ് പുയുങ്ങീല്ലൊ...

4 October 2011 at 15:12
വേണുഗോപാല്‍ said...
This comment has been removed by the author.
7 October 2011 at 10:37
വേണുഗോപാല്‍ said...

jayaraj jiyaasu, manoraaj, varshini vinodhini, ismailji, aachaaryan, seetha........ thanks to all

7 October 2011 at 10:42
Typist | എഴുത്തുകാരി said...

ആദ്യമായിട്ടാ ഈ വഴി. ഇഷ്ടായീട്ടോ.

7 October 2011 at 10:43
ഇസ്മയില്‍ അത്തോളി said...

ഈ വഴി ആദ്യമാണ്...പാത്തുവിന്റെ പാസ്സ്‌ ഒത്തിരി ഇഷ്ടായി....ഇങ്ങനെ പച്ച മനുഷ്യര്‍ എന്റെ നാട്ടിലും ഉണ്ടായിരുന്നു....ആ നല്ല കാലം ഓര്‍മ്മയില്‍ വന്നു,അഭിനന്ദനങ്ങള്‍.....ഇനിയും നന്നാവട്ടെ വരികള്‍ ....ആശംസകളോടെ........
[എന്റെ മുറ്റത്തേക്കു സ്വാഗതം...]

7 October 2011 at 12:13
ശ്രീ said...

നന്നായി എഴുതി. ആശംസകള്‍

7 October 2011 at 13:23
അരുണകിരണങ്ങള്‍ said...

excellent work......

7 October 2011 at 22:24
anupama said...

പ്രിയപ്പെട്ട വേണുഗോപാല്‍,
സരസമായ ഗ്രാമീണ ഭാഷ! ഈ പോസ്റ്റ്‌ രസിച്ചു വായിച്ചു!
ആശംസകള്‍!
സസ്നേഹം,
അനു

8 October 2011 at 17:02
Yasmin NK said...

ഹോട്ടല്‍ പൊഹാളിയ. കുറേ ചിരിച്ചു. ഞങ്ങടെ നാട്ടിലുമുണ്ട് ഒരു ഹോട്ടല്‍. ഹോട്ടല്‍ വിധിപോലെ.

നല്ല എഴുത്ത്. ആശംസകള്‍.വീണ്ടും വരാം.

9 October 2011 at 11:06
Kattil Abdul Nissar said...

ശ്രീ വേണു ഗോപാല്‍,
വിവരണം നന്നായിരിക്കുന്നു,അത് ഒരു പ്രത്യേക സംസ്ക്കാരത്തിന്റെ പശ്ചാത്തലത്തില്‍നിന്ന് വികസിച്ചത് കൊണ്ടാകാം.മിക്ക വായനയും തെക്കന്‍ കേരളത്തിന്റെ രസത്തില്‍ അനുഭവിക്കുമ്പോള്‍ ഇതിനു എന്നെ സംബന്ധിച്ചിടത്തോളം ഒരു മാറ്റം ഉണ്ട്. ആശംസകള്‍.

10 October 2011 at 20:39
Kattil Abdul Nissar said...

ശ്രീ ,വേണുഗോപാല്‍,
ഒരു തമാശ പറയട്ടെ ,
തുഞ്ചാണി എന്ന് കേള്‍ക്കുന്നത് എനിക്ക് ഭയമാണ്. എപ്പോഴെങ്കിലും ആ കഥ ഞാന്‍ പറയാം .ദുഖകരമായ കഥ. ആശംസകള്‍.........

13 October 2011 at 00:29
Kattil Abdul Nissar said...

മാഷെ,
ശ്രീമതി ജാസ്മിന്‍ എഴുത്തിന്റെ മര്‍മ്മം അറിയുന്ന വ്യക്തിയാണ്.നല്ല രചനയാണ് അവരുടേത്. പക്ഷെ നിങ്ങള്‍ പറഞ്ഞ പോലെ വേണ്ടതിനും ,വേണ്ടാത്തതിനും , അഭിപ്രായം പറയുന്ന ഒരു വിഭാഗമുണ്ട്. ഞാന്‍ അവരെയാണ് വിമര്‍ശിച്ചത്. ഉദാഹരണത്തിന്,
കുടകില്‍ പോകാന്‍ ..........എന്ന് തുടങ്ങുന്ന അവരുടെ രചന വളരെ മനോഹരമാണ്. അതിനു എത്ര കമന്റു കൊടുത്താലും മതിയാവില്ല. പക്ഷെ, അതിനു ശേഷം ശ്രീമതി ചെയ്ത വര്‍ക്ക് ,അതൊരു കേവലം ഇന്ഫോര്‍മേഷന്‍ ആണ്.പക്ഷെ ,ആളുകള്‍ അത് ആഘോഷിച്ചത് വ്യാസ ഭാരതം എഴുതിയത് പോലെയാണ്. അത് അവരെ അപമാനിക്കുന്നതിനു തുല്യമായാണ് എനിക്ക് തോന്നിയത്. എന്റെ അഭിപ്രായം അത്തരം കമന്റുകളെ അവര്‍ അവഗണിക്കണം എന്നാണു.

13 October 2011 at 00:41
Asok Sadan said...

ഈച്ചയ്ക്ക് ബീഡി വെച്ച വിദ്വാനെ ഏറെ ഇഷ്ട്ടപ്പെട്ടു...

എന്‍റെ പുതിയ കഥ ഞാന്‍ പബ്ലിഷ് ചെയ്യ്തിട്ടുണ്ട്. വായിക്കുവാനുള്ള സൌകര്യത്തിനു വേണ്ടി ഓരോ അദ്ധ്യായങ്ങളായിട്ടാണ് പബ്ലിഷ് ചെയ്യുന്നത്. ഓരോ അധ്യായത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സമയം പോലെ അറിയിക്കുമല്ലോ.

സ്നേഹത്തോടെ

അശോക്‌ സദന്‍

13 October 2011 at 16:24
Kalavallabhan said...

ഈ വേൾഡ് ട്രേഡ് സെന്റർ ഇപ്പോഴും ഉണ്ടോ അതോ ..

17 October 2011 at 16:02
വേണുഗോപാല്‍ said...

ടൈപിസ്റ്റ്‌ എഴുത്തുക്കാരി .... ശ്രീ ഇസ്മയില്‍ , ശ്രീ .... എല്ലാവര്ക്കും നന്ദി
അനുപമ , മുല്ല ,,,,,, നന്ദി സഹോദരിമാരെ..... ഈ വഴി വന്നതിനും വായനക്കും
അബ്ദുല്‍ നിസ്സാര്‍ , അശോക്‌ സദന്‍ , കലാ വല്ലഭന്‍ ,,,, ഞാന്‍ നിങ്ങളുടെ ബ്ലോഗ്ഗില്‍ എത്തിയിരുന്നു

18 October 2011 at 06:57
Arunlal Mathew || ലുട്ടുമോന്‍ said...

ബീഡി വലി ആരോഗ്യത്തിന് ഹാനികരം ഈച്ചക്കാണെങ്കിലും... :)

അടിപൊളി പോസ്റ്റ്‌ ...

19 October 2011 at 08:27
Akbar said...

ഈ ഹാസ്യാത്യമക രചനയിലൂടെ കടന്നു പോകുമ്പോള്‍ പൊട്ടിച്ചിരിക്കൊപ്പം ഒരു ഗ്രാമവും അതിലെ നിഷ്കളങ്കരായ കുറെ മുഖങ്ങളും മനോമുകരത്തില്‍ തെളിയുന്നു. "ഹോട്ടല്‍ പോഹാളിയ" ആദ്യം മനസ്സിലായില്ല. പിന്നെ ഇസ്മായില്‍ കുറുമ്പടിയുടെ കമന്റിലൂടെ കാര്യം മനസ്സിലായപ്പോള്‍ ഞാന്‍ നിയന്ത്രണം വിട്ടു ചിരിച്ചു പോയി.

ഒട്ടേറെ ചിരിക്കാന്‍ വകയുള്ള പോസ്റ്റ് അവസാനം " ഏത്.. ഞമ്മടെ പാസ്‌ പുയുങ്ങിയ പാത്തോ?" എന്ന വെടിക്കെട്ടോടെ സമാപിക്കുമ്പോള്‍ താങ്കളുടെ നര്‍മ്മ ഭാവന എന്നില്‍ ഉണര്‍ത്തിയ ചിരിപ്പൂക്കള്‍ക്ക് നന്ദി പറയാതെ വയ്യ. . അഭിനന്ദനങ്ങള്‍.

19 October 2011 at 19:02
Villagemaan/വില്ലേജ്മാന്‍ said...

വേണുജി..നന്നായിട്ടുണ്ട് കേട്ടോ..
അഭിനന്ദനങ്ങള്‍ ..

( ഈച്ചയ്ക്ക് ബീടിവെക്കല്‍ ഒരു സംഭവം തന്നെ കേട്ടോ...ഓരോരോ ഐഡിയാകള്‍ ..ഹ ഹ )

20 October 2011 at 15:51
ഷബീര്‍ - തിരിച്ചിലാന്‍ said...

സത്യന്‍ അന്തിക്കാടിന്റെ പഴയ ഒരു സിനിമ കണ്ട പ്രതീതി. നാട്ടിന്‍പുറവും, നാട്ടിന്‍പുറത്തെ നിഷ്കളങ്കരായ കഥാപാത്രങ്ങളും, നിഷ്കളങ്കമായ സംഭാഷണങ്ങളും, തമാശകളും. തിലകന്‍ പറഞ്ഞപോലെ ഞാന്‍ അല്പം വൈകിപ്പോയി ഇവിടെയെത്താന്‍. 'പാസ് പുയുങ്ങ്യ പാത്തു'
പ്രാസമൊപ്പിച്ചുള്ള കോമഡി... ഉസ്സാറായിക്ക്ണ്....

20 October 2011 at 17:27
smitha adharsh said...

ഞാനും ഓര്‍ത്തു.. ഒരു സത്യന്‍ അന്തിക്കാടിന്റെ സിനിമയുടെ ഛായ. നന്നായിട്ടുണ്ട്..ഇഷ്ടപ്പെട്ടു,ഈ ശൈലി..ആദ്യമായാണ്‌ ഇവിടെ..ഇനിയുംവരാം

20 October 2011 at 22:35
റോസാപ്പൂക്കള്‍ said...
This comment has been removed by the author.
21 October 2011 at 13:15
റോസാപ്പൂക്കള്‍ said...

പാസ്‌ പുയുങ്ങിയ പാത്തു.നല്ല പഷ്ട്ട് പാത്തു .
ഇഷ്ടപ്പെട്ടു

21 October 2011 at 13:17
kochumol(കുങ്കുമം) said...

ഗ്രാമീണ ഭാഷയിലുള്ള നല്ല എഴുത്ത്....ഇഷ്ടായി ....അരി കഴുകാതെയും കഞ്ഞി വക്കുന്ന പാത്തുവിനെ സമ്മതിക്കണം......

21 October 2011 at 14:04
Vipin K Manatt (വേനൽപക്ഷി) said...

മലബാറിലെ ഗ്രാമങ്ങളുടെ ഹൃദയമുണ്ട് ഈ എഴുത്തില്‍. കണ്ടും കേട്ടും അറിഞ്ഞ കുറെ കഥാപാത്രങ്ങളുടെ ആവിഷ്കാരം പോലെ തോന്നി. സരസമായ നര്‍മ്മം വളരെ അധികം രസിപ്പിച്ചു.ഓര്‍മ്മകളില്‍ നിന്നും ഈ കഥാപാത്രങ്ങളുടെ കൂടുതല്‍ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഇവിടെ പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇനിയും വരാം വേണുവേട്ടാ.

22 October 2011 at 01:37
sobha venkiteswaran said...

പാത്തു എന്ന കഥാ പാത്രം ഏറെ ചിരിപ്പിച്ചു .. അരി കഴുകാതെ പാത്രത്തില്‍ തട്ടുകയോ ? പാത്തു കേമി തന്നെ .. എഴുത്ത് നന്നായി

27 October 2011 at 10:57
mayflowers said...

വളരെ രസകരമായി എഴുതി.
ഈ പാത്തുവിനെ എവിടെയൊക്കെയോ കണ്ടു മറന്നത് പോലെ..
സരസനായ മയമൂട്ടിക്ക വായനക്കാരുടെ ഹൃദയം കവര്‍ന്നു.

2 November 2011 at 06:23
Anonymous said...

നന്നായി ചിരിച്ചു .മയമുട്ടിം പാത്തും എന്നും ഇനി ഓര്‍മയില്‍ കാണും .
കൊള്ളാം

3 November 2011 at 22:59
khaadu.. said...

ഗ്രാമത്തിന്റെ വൈകുന്നെരങ്ങള്‍ മനസ്സില്‍ കണ്ടു... മലബാറിലെ സംസാര രീതിയും കഥാപാത്രങ്ങളുടെ നിഷ്കളങ്ക നര്‍മ്മ സല്ലാപങ്ങളും വളരെ നന്നായിട്ടുണ്ട്... പാത്തുമ്മയും ഖാദേരും പോലെയുള്ളവര്‍ എല്ലാ നാട്ടിലും ഉണ്ട്...
നല്ല പോസ്റ്റ്‌... നന്നായി എഴുതി.....
ആശംസകള്‍...

4 November 2011 at 15:17
uNdaMPoRii said...

ഹഹ..കൊള്ളാം.. എപ്പോഴും ഗ്രാമങ്ങൾ നിഷ്കളങ്കതയുടെ കഥാകാരെ സ്രിഷ്ടിക്കുന്നു. ഗ്രാമങ്ങൾ തീരുമ്പോൾ കളങ്കമില്ലാത്ത കഥകളും തീരുമായിരിക്കും! ഗ്രാമീണതയും ഭാവനയും കൂടി സുന്ദരമാക്കിയിട്ടുണ്ട് കഥ.

കാല്‍മുട്ട് വരെ ഊര്‍ന്നിറങ്ങിയ അര കളസവും വായിലോട്ടു ഒഴുകിയിറങ്ങുന്ന മൂക്കീരും ഒറ്റ ബലിക്ക് മോളി കേറ്റി ഓന്‍ മോയിഞ്ഞു .. ഉമ്മാ..പാസ്‌ കിട്ടി.

ആ ഒറ്റ ബലിക്ക് മോളീ കേറ്റിയതാണ് സൌന്ദര്യം..കഥയുടനീളം ഉള്ള സൌന്ദര്യം. നന്മകൾ നേരുന്നു

4 November 2011 at 16:12
മനോജ് കെ.ഭാസ്കര്‍ said...

ഖസാക്കിന്റെ ഇതിഹാസം വായിച്ച് കരിമ്പനകളുടെ നാട്ടിലെ ഭാഷയോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അതേ ഭാഷ വായിക്കാന്‍ കഴിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി.ഞമ്മടെ പാസ്‌ പുയുങ്ങിയ പാത്തുവിന് അഭിനന്ദനങ്ങള്‍....

4 November 2011 at 16:40
മണ്ടൂസന്‍ said...

ഒരു ബഷീർ കഥ വായിക്കുന്ന സുഖാ ങ്ങടെ ഈ കഥ വായിക്കുമ്പാ ട്ടോ വെനൂ ജീ. പിന്നെ ങ്ങടെ ഈ സരസമായ ഗ്രാമ ഭാഷ എനിക്ക് വളരെ ഇഷ്ടായിട്ടോ. നാട്ടിലെവിടാ ന്ന് പറഞ്ഞാ അറിയായിരുന്നൂ. ഞാനിവിടെ കൊപ്പം ആണ്. ഇത്തരം മലബാറീ ഭാഷയുടെ സുന്ദരമായ സ്ഥലങ്ങളിൽ ഒന്ന്. പിന്നെ ആ പാസ്സ് പുഴുങ്ങണ സംഭവം ഉഗ്രനാ കേട്ടോ. പിന്നെ ആ ബീഡി വലിയും.

7 November 2011 at 11:07
വേണുഗോപാല്‍ said...

ട്ടു ... വായനക്ക് നന്ദി ..
അക്ബര്‍ ... ഈ വായനയും വിലയേറിയ അഭിപ്രായവും ഏറെ പ്രചോദനം നല്‍കുന്നു .
വില്ലേജ് മാന്‍ ... തിരചിലാന്‍ , സ്മിത , രോസിലിജി ,കൊച്ചുമോള്‍ ,വിപിന്‍, ശോഭ, മെയ്‌ഫ്ലവര്‍, അജ്ഞാതന്‍, ഖാധൂ, ഉണ്ടംപോരില്‍ , മനോജ്‌ , മന്ദൂസന്‍ എല്ലാവര്ക്കും നന്ദി

1 December 2011 at 13:21
Mohiyudheen MP said...

ഹാസ്യത്തിന്‌റെ മേമ്പോടിയോടെയുള്ള ആഖ്യാന ശൈലി അപാരം. കഥാ പാത്രങ്ങളേയും, കഥാ രംഗങ്ങളേയും വായനക്കാരുടെ മനസ്സില്‍ കഥാവസാനം വരെ ലൈവായി തന്നെ നില നിര്‍ത്താന്‍ എഴുത്തിന്‌ കഴിഞ്ഞു. ഗ്രാമീണ ഭംഗിയും, നിഷ്ക്കളങ്കതയും അവതരണത്തില്‍ വേറിട്ട അനുഭവമായി. ഞമ്മടെ മലപ്പുറത്തെ വര്‍ത്താനം ഇങ്ങള്‌ നന്നായി കൈകാര്യം ചെയ്തൂന്ന് കൂടെ പറഞ്ഞാലെ എല്ലാം മുഴുവനാകൂ... സംഭാഷണ ശകലങ്ങള്‍ വ്യത്യസ്ഥ വരികളില്‍ കൊടുത്താല്‍ ഒന്ന് കൂടി ഭംഗിയാവും..

14 December 2011 at 03:14
മാണിക്യം said...

വായിക്കാന്‍ ലേശം വൈകിയാണെത്തിയതെങ്കിലും
" പാസ്‌ പുയുങ്ങിയ പാത്തൂ " ജോറായി...
നര്‍മ്മം നന്നായി കൈകാര്യം ചെയ്തു....

23 January 2012 at 07:44
Unknown said...

superb mashe......njamallu ingalude fanaayi ..:)

25 January 2012 at 12:11
പടന്നക്കാരൻ said...

വേണു എട്ടാ...ഇത്ര നന്നായി മാപ്പിള ഭാഷ എങ്ങനെ കൈ കാര്യം ചെയ്യുന്നു.....നന്നായി....തനി മാപ്പിള ആയ എനിക്ക് പറ്റൂല്ലാ...

17 March 2012 at 17:28
Joselet Joseph said...

എനിക്ക് അത്ര ചിര പരിചിതമല്ലാത്ത ഒരു ഭാഷ!പക്ഷേ സസൂഷ്മം വായിച്ചു .........സുഖിച്ചുട്ടോ.....
രസായി.....വേണുജി.

21 March 2012 at 00:10
വെള്ളിക്കുളങ്ങരക്കാരന്‍ said...

പാസ് പുയുങ്ങിയ പാത്തൂന്റെ കഥ നന്നായിട്ടുണ്ട്.രണ്ടു പ്രാവിശ്യം വായിക്കേണ്ടി വന്നു ഈ ഭാഷ മനസ്സിലാക്കാന്‍...

12 June 2012 at 12:30
നിസാരന്‍ .. said...

വേണുവേട്ടാ.. നല്ല രസകരമായ എഴുത്ത്.... ഓരോ വരികളും മനോഹരം.. വായിക്കാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നീല.. ഞങ്ങളെ നാടന്‍ ഭാഷ തന്നെയാണല്ലോ.. ഈച്ചക്ക് ബീഡി വെക്കുന്ന കളി ലോകത്ത്‌ തന്നെ അവിടെ മാത്രമേ ഉണ്ടാകു.. ഓരോ കഥാ പാത്രങ്ങള്‍ക്കും നല്ല മിഴിവുണ്ട്..

15 August 2012 at 09:37
Unknown said...

ഈച്ചക്ക്‌ ബീഡി അത് കൊള്ളാം. പിന്നെ ആ ഖാദര്‍ പറഞ്ഞ മറുപടി മുറ്റായിരുന്നു. ഒരു മലപടക്കം പോലെ ആണ് അവിടുന്ന് ചിരി പൊട്ടിയത്‌

25 August 2012 at 15:37
തുമ്പി said...

ഇതിലെ എല്ലാ തൌദാരവും ഇഷ്ടപ്പെട്ടു. ഈച്ചക്ക്ബീഡിക്കളി ആദ്യായിട്ടാ കേട്ടത്. സരസമായി എഴുതിയിരിക്കുന്നു. വരാന്‍ വൈകി.

1 February 2014 at 23:37

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)
പ്രിയ വായനക്കാര്‍ക്ക് തുഞ്ചാണിയിലേക്ക് സ്വാഗതം !!!!

തുടിതാളം ബ്ലോഗ്ഗിലേക്ക്

Thudithalam

Followers


Popular Posts

  • ചേമ്പിലക്കുടയും തെക്കന്‍കാറ്റും
    " ഹോ.. വല്ലാത്ത മഴ ട്രെയിനുകള്‍ ഓടുന്നുവോ ആവോ ? സ്കൂള്‍ ബസ്‌ വന്നോ എന്ന് നോക്ക്യേ ..." അടുക്കളയില്‍ പാത്രങ്ങളുടെ തട്ടുമുട...
  • ജന്നത്തുല്‍ ഫിര്‍ദൌസ്
    മക്ക പിടിച്ചടക്കാന്‍ എത്തിയ അബ്രഹത്തിന്റെ ആനപ്പടയെ കല്ലെറിഞ്ഞു തുരത്തിയ അബാബില്‍ പക്ഷി കൂട്ടങ്ങള്‍!! അവ മാനത്ത് തീര്‍ത്ത അന്ധകാരത്തെ മനസില...
  • വേനല്‍പൂവുകള്‍
    മുംബൈ വി ടി  (ഇന്ന് മുംബൈ സി എസ് ടി)  യിലെ എട്ടാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ വണ്ടി  എത്തിച്ചേര്‍ന്നത്‌ വൈകുന്നേരം അഞ്ചു മണിക്ക്.  ശ്രീകൃഷ്ണ ട...
  • നേത്താവലിയിലെ കാറ്റ്
    ഇരുണ്ട ആകാശത്തില്‍ അങ്ങിങ്ങായ്‌  ചില നേരിയ  രേഖകള്‍ കോറിയിട്ട് ഒരു വെള്ളി വെളിച്ചം ഗുന്ജ്ജന്റെ മുഖത്തു പതിച്ചു.  സജലങ്ങളായ അവളുടെ കണ്‍കോണു...
  • അതിഥി ദേവോ ഭവ:
    മുംബൈയില്‍ എത്തി ആദ്യ കുറച്ചുനാള്‍ ഞാന്‍ നാട്ടുകാരനും എന്‍റെ  ബന്ധുവുമായ  ചന്ദ്രേട്ടനോടൊപ്പമാണ്  താമസിച്ചത്.  അദ്ദേഹത്തിന്‍റെ വിവാഹശേഷം ...
  • പ്രയാണം
    ഉച്ച വെയിലിന്‍ ചൂട് കുറയാന്‍ തുടങ്ങുന്നതെ ഉള്ളൂ.  കാലത്തിറക്കിയ ഇളനീര്‍ ഭൂരിഭാഗവും വിറ്റ് പോയിരിക്കുന്നു.  അവശേഷിക്കുന്ന അഞ്ചാറെണ്ണം മുന...
  • പാത്തൂന്റെ പാസ്‌
    എന്റെ കുട്ടികാലത്ത് മതുപ്പുള്ളി  എന്ന എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു....
  • മോന്തികൂട്ടം
    ഗ്രാമത്തെ  ഇരുകരകള്‍ ആയി വിഭജിക്കുന്നത് നടുവില്‍ പരന്നു കിടക്കുന്ന വിശാലമായ നെല്‍പാടമാണ്.  പാടത്തിനു നടുവിലൂടെ തെക്കെകരയെയും വടക്കേകരയും ബ...
  • തമ്പും തേടി
    ഭഗവതിക്കാവിലെ കൊടിയേറ്റുത്സവത്തിന്‍ നാളിലാണ്‌ കാര്‍ത്തു ആദ്യമായി കൊച്ചമ്പ്രാനെ കണ്ടത്.  ആരവങ്ങള്‍ക്കിടയില്‍ നാലഞ്ച് വാല്യക്കാര്‍ക്ക് നടുവി...
  • മിച്ചഭൂമി
    എഴുപതുകളിലെ എന്റെ ഗ്രാമം .  കാര്‍ഷിക വൃത്തിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഭൂരിഭാഗം വരുന്ന ഗ്രാമീണ ജനത . അടുത്തെങ്ങും ഒരു പോലിസ് സ്റ്റേഷ...
Powered by Blogger.

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Blog Archive

  • ►  2014 (1)
    • ►  January (1)
  • ►  2013 (1)
    • ►  March (1)
  • ►  2012 (5)
    • ►  September (1)
    • ►  June (1)
    • ►  March (2)
    • ►  January (1)
  • ▼  2011 (8)
    • ►  December (1)
    • ►  October (1)
    • ▼  September (2)
      • പാത്തൂന്റെ പാസ്‌
      • മാനിഷാദ
    • ►  August (2)
    • ►  July (2)

About Me

My photo
വേണുഗോപാല്‍
മുംബൈ, മഹാരാഷ്ട്ര, India
താളങ്ങളുടെ നാട് എന്ന് ഞങ്ങള്‍ ഓമനപ്പേര് വിളിക്കുന്ന പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട് ജനനം. പെരിങ്ങോട് ഹൈസ്കൂള്‍ , പട്ടാമ്പി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇരുപതാം വയസ്സില്‍ പ്രവാസിയായി മുംബൈ നഗരത്തിലേക്ക്. താളങ്ങളുടെ നാട്ടില്‍ നിന്നും മഹാനഗരത്തിലേക്ക് പറിച്ചു നട്ടപ്പോള്‍ നഷ്ട്ടമായ ജീവിത താളം വീണ്ടെടുക്കാന്‍ വര്‍ഷങ്ങളോളം പ്രവാസത്തിന്റെ കടുത്ത പാതകളിലൂടെ തളര്‍ന്നും നിവര്‍ന്നും ഗമനം. ഇടക്കെങ്ങോ കൈമോശം വന്ന എഴുത്തും വായനയും തിരിച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി ഈ-എഴുത്തും വായനയും തുടങ്ങി വെച്ചു. വഴി കാണിക്കുക. തെറ്റുകള്‍ തിരുത്തിത്തരുക.
View my complete profile

Total Pageviews

Labels

  • അനുഭവം (2)
  • കഥ (4)
  • നര്‍മ്മം (2)

Facebook Badge

Venu Gopal

Create Your Badge

ജാലകത്തിലേക്ക്...

ജാലകം

Blogroll

 
(c) Copyright 2010 THUNCHANY. Designed by Blogspot Templates
Supported by Video Game Music, Website Hosting, VPS Hosting