പുല്‍ തുംബിലൂഞാലാടും മഞ്ഞിന്റെ കണം പോലെ
കണ്ടു ഞാന്‍ നീര്‍മുത്തുകള്‍ നിന്‍ മിഴിപ്പീലി തുമ്പില്‍
കാരണമന്വേഷിക്കാന്‍ തുടിച്ചു മനം വൃഥാ.....
കഴിയില്ലെന്നോര്‍മിപ്പിച്ചു നീറുമെന്‍ അന്തര്‍ഗതം
മനസ്സിന്‍ അകക്കണ്ണില്‍ തെളിയും ചിത്രങ്ങളില്‍
നിറമാര്‍ന്നൊരു പുഷ്പം നീ തന്നെ എനിക്കെന്നും
നീട്ടിയ കരങ്ങളില്‍ എത്തി പിടിച്ചെന്‍ കൂടെ നീ
നീളുന്നോരെന്‍ യാത്രയില്‍ കൂട്ട് പോന്നവള്‍ അല്ലെ
ഇരുള്‍ മൂടി കിടന്നോരെന്‍ അന്തരാത്മാവിന്‍ കോണില്‍
നീ നീട്ടും മിഴി വെട്ടം ചോരിഞ്ഞൂ പ്രഭാപൂരം
അല്ലലോഴിയാത്തോരെന്റെ ജീവിത കൂരക്കുള്ളില്‍
അന്തിത്തിരി കത്തിച്ചു നീ അകത്തമ്മയായ് മാറി
ചലിചൂ കാലം മെല്ലെ ചരിചൂ നമ്മള്‍ കൂടെ
ആശ തന്‍ ഭാണ്ഡം പേറി സ്വപ്ന വീഥിയിലൂടെ
തളര്‍ത്തി വിധിയിന്നെന്നെ തളര്‍നൂ സ്വപ്നങ്ങളും
സ്നേഹിപ്പൂ നീയിപ്പോഴും വിധി വൈപരീത്യത്തെ
മോഹിച്ചൂ നിരവധി ... തരുവാനായില്ലോന്നും
തരുവാനെന്‍ നെഞ്ചത്തിന്‍ തേങ്ങുന്ന സ്വരം മാത്രം
നിന്‍ കണ്ണിണകളില്‍ നിറയും നീര്‍മുത്തുകള്‍
വീഴട്ടെന്‍ മാറില്‍ പ്രിയേ.... നെഞ്ചകം തണുക്കട്ടെ ...
(ഈ കവിതക്ക് വൃത്തമോ അലങ്കാരമോ മറ്റോ ഇല്ല)
ചിത്രം കടപ്പാട് .. ഗൂഗിള്‍
14 അഭിപ്രായ(ങ്ങള്‍):
മോഹിച്ചു നിരവധി ... തരുവാനായില്ലൊന്നും
നെഞ്ചത്തിന്‍ തേങ്ങുന്ന സ്വരമല്ലാതെ..!
നന്നായി.
അക്ഷരത്തെറ്റുണ്ട്..
ഇനിയും എഴുതുക
ആശംസകള്‍
Nandhi .....thettu choondi kanichatinu,,,, Theerchayyayum akshara thettu pariharikkan sramikkam. Malayalam ezhuthanulla soothram set cheyyanavunnilla. Trsnsiliteration copy/paste paripadiayanu
നല്ല കവിത.. എല്ലാ ആശംസകളും..!!
comment word verification എടുത്ത് മാറ്റുക..
nandhi... jimmicha...
'തരുവാനെന്‍ നെഞ്ചിലും തേങ്ങുന്ന സ്വരം മാത്രം"!നന്നായി ...ഇഷ്ടപ്പെട്ടു- ജീവന്‍ തുടിക്കുന്ന വരികള്‍ .ആശംസകള്‍ !
Valereyadhikam Nandhi Mr Mohammedkutty... Ente varikal vayikkan samayam kandethiyathinum...Abhiprayathinum.......
എഴുത്ത് തുടരുക. ഭാവുകങ്ങൾ
Nandhi... Mr Shameer ... ithile vannathinu
നല്ല കവിത ... തുടര്‍ന്നും നല്ല വരികള്‍ ഉണ്ടാവട്ടെ ...
nandhi....Sobhachechi
എന്നും കൂടെയുള്ളവള്‍ക്കായി...........
ഒരു സ്നേഹസമര്‍പ്പണം.
ചൊരിയും നല്ലൊരു ഹൃദയത്തിന് എന്‍ പ്രണാമം.
VAAYICHU
നന്നായിരിക്കുന്നു മാഷേ... വൃത്താലങ്കാര ചാര്‍ത്ത്‌കളോന്നുമില്ലെങ്കിലും താളാത്മകമാണീ വരികളോരോന്നും .... ഇനിയും എഴുതൂ മാഷേ കവിതകള്‍.....
വൃത്തമില്ലെങ്കിലും, ബ്ലോഗിന് കവിത ഒരു അലങ്കാരം തന്നെ!
നന്നായി ഏട്ടാ, ഒന്ന് അക്ഷരങ്ങള്‍ ശരിയാക്കൂ!
Post a Comment