കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രിക് പഠിക്കുന്ന മകന്റെ മോബയ്ല്‍ ഫോണിലേക് എപ്പോള്‍ വിളിച്ചാലും സംഗീതം മാത്രം ... ഫോണ്‍ എടുക്കില്ല ... സഹി കേട്ട് ഒരുദിവസം ചോദിച്ചു ... നിനക്ക് കൂടുകാരുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്യാം .. അച്ഛന്റെ കാള്‍ എടുത്താല്‍ പൊന്തില്ല അല്ലെ... ഉത്തരം ഉടന്‍ വന്നു. ഞാന്‍ ക്ളാസ് അറ്റന്‍ഡ് ചെയ്യുമ്പോള്‍ എങ്ങിനെ കാള്‍ അറ്റന്‍ഡ് ചെയ്യും . എന്റെ ദേഷ്യം ഇരട്ടിച്ചു. എപ്പോഴും ക്ളാസ് ആണോട...ശബ്ദം അല്പം ഉയര്‍ത്തി ഞാന്‍ ചോദിച്ചു . അതിനു ഉത്തരം കിട്ടിയില്ല
ഇന്ന് സുഖമില്ലാതെ കോളേജില്‍ പോയ അവന്റെ ആരോഗ്യ സ്തിഥി അന്വേഷിക്കാം എന്ന് കരുതി .... മോശം പറയരുതല്ലോ ..സംഗീതം തുടങ്ങിയതും മറുതലക്കല്‍ ശബ്ദം കേട്ടു.. എന്താ അച്ഛാ .. ഹാവൂ ..സന്തോഷമായി . അനുസരണ ശീലത്തെ മനസ്സില്‍ പ്രകീര്‍ത്തിച്ചു പറഞ്ഞു .... നിനക്ക് പനി കൂടുതലില്ലല്ലോ എന്നറിയാന്‍ വിളിച്ചതാ ... സുഖമാണ് എന്ന് പറഞ്ഞു തീരും മുന്‍പേ ബന്ധം വിചേധിച്ചു... പാവം ...ഫോണ്‍ സെല്‍ ഡൌണ്‍ ആയി കാണും... നിമിഷങ്ങള്‍ കഴിഞ്ഞില്ല...അതാ അവന്‍ വിളിക്കുന്നു .. മറ്റൊരു നമ്പറില്‍ നിന്ന് ..
സംഭാഷണം ഇങ്ങിനെ ... അച്ഛന്‍ വിളിച്ചപ്പോള്‍ ഞാന്‍ കമ്പ്യൂട്ടര്‍ ലാബില്‍ ആയിരുന്നു .. ലാബ് ഇന്‍ ചാര്‍ജ് ഫോണ്‍ വാങ്ങിച്ചു പ്രിന്‍സിപ്പലിനെ ഏല്പിച്ചു . അച്ഛന്‍ വന്നു രിഗ്രെറ്റ് ലെറ്റര്‍ എഴുതി കൊടുത്തു ഫൈന്‍ അടച്ചു തിരിച്ചു വാങ്ങാം . ഞാന്‍ പുറത്തു കാത്തു നില്കുന്നു .. ഉടനെ വരണം .
ഓടി കിതച്ചു കോളേജില്‍ എത്തി ... അവന്റെ ക്ളാസ് നഷ്ടപെടാന്‍ പാടില്ലല്ലോ ... മുഖം മുഴുവന്‍ മറഞ്ഞു കിടക്കുന്ന കറുത്ത കണ്ണടയും കസേരയില്‍ കൊള്ളാത്ത ആകാരവുമായി പ്രിന്‍സിപ്പല്‍..ഫിനിഷിംഗ് പൊയന്റില്‍ എത്തിയ അത്ലെടിനെ പോലെ ഞാന്‍ കിതച്ചു കിതച്ചു മൊഴിഞ്ഞു ...... സുഖമില്ലാതിരുന്ന അവനെ വിളിച്ചത് എന്റെ തെറ്റാണെന്നും ഇനി അങ്ങിനെ ഉണ്ടാവില്ലെന്നും ആംഗലേയ ഭാഷയില്‍ തന്നെ വിനയത്തോടെ അറിയിച്ചു. ക്ലാസ്സില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഇനി ആവര്‍ത്തിക്കരുതെന്നും മകനെ പരുഷമായി നോക്കി കൊണ്ട് അവര്‍ ആക്രോശിച്ചു... തല കുനിച്ചു മുതുകു വളച്ചു എസ് മാടം എന്ന് ഞാനും അവനും പറഞ്ഞത് ഒരേ സ്വരത്തില്‍ .
കൌണ്ടറില്‍ നൂറു രൂപ ഫൈന്‍ അടച്ചു രശീതി കൈപറ്റി മടങ്ങുമ്പോള്‍ മകനെ സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു ... ഇനിമുതല്‍ അച്ഛന്‍ നിന്നെ വിളിക്കില്ല .. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ മോന്‍ എന്നെ വിളിച്ചാല്‍ മതി... ഇനി ഇത് വീട്ടില്‍ ചെന്ന് അമ്മയോടൊന്നും വിളംബണ്ട(സഹധര്‍മിണി അറിഞ്ഞാല്‍ പൈസയുടെ മൂല്യത്തെ കുറിച്ച് നടത്തുന്ന പ്രഭാക്ഷണം കേള്‍ക്കാന്‍ വയ്യ എന്നതിനാല്‍) എന്ന് ഒരു അടികുറിപ്പെന്ന പോലെ അവനെ ഓര്‍മിപിച്ചു നടക്കുമ്പോള്‍ അറിയാതെ തന്നോട് തന്നെ പറഞ്ഞു പോയി ... ഈ കുട്ടികളുടെ ഓരോരോ കാര്യം ... ദിവസ ഫലത്തില്‍ ധാരുവാല പറഞ്ഞിരുന്നു ... ധനനഷ്ടം , സമയ മോശം ...അങ്ങിനെ പലതും .
.
ചിത്രം കടപ്പാട് .. ഗൂഗിള്‍
3 അഭിപ്രായ(ങ്ങള്‍):
ഇത് കൊള്ളാം ... ഇനി അവനെ ശല്യം ചെയ്യില്ലല്ലോ?
നൂറ് രൂപ ഫൈന്‍ അതിത്തിരി കടന്നു പോയി.
ഇതിപ്പോള്‍ ശിക്ഷ മകനല്ലല്ലൊ അച്ഛനല്ലെ കിട്ടിയത്?
അല്ലങ്കിലും "പൈസയുടെ മൂല്യത്തെ കുറിച്ച് "
പുരുഷന്മാര്‍ക്ക് ഒരു വിചാരോം ഇല്ല.
ഓ! എന്തു പറയാനാ വീട്ടിലെ കാര്‍ന്നോര്‍ക്ക് അടുപ്പിലുമാകാമല്ലോ!!.......
സമയനഷ്ടം, ധനനഷ്ടം ഒക്കെ സഹിക്കാം............
മാനഹാനി വരുത്തിയില്ലല്ലോ അവന്‍!
നന്നായി.......
Post a Comment