അടുത്ത മാസം പതിനഞ്ചിനാണ് തിയതി വെച്ചിരിക്കുന്നത്....നീ വന്നെ തീരൂ...ഉപേക്ഷ അരുത് .. എന്റെ കാലശേഷം നിങ്ങള്‍ തമ്മില്‍ തല്ലാന്‍ ഇടയാകരുത് . ആയതിനാല്‍ നീ വരണം ....സ്വന്തം അച്ഛന്‍
പോസ്റ്റ് കാര്‍ഡില്‍ എഴുതിയ ആ വരികള്‍ തറച്ചത് ഹൃദയത്തിലാണ്. അടുത്ത മാസം തറവാട് ഭാഗിക്കും. ഇത്രയും കാലം അരുതെന്ന് ആഗ്രഹിച്ചതു നടക്കാന്‍ പോകുന്നു. ഇത് വരെ ലീവില്ല ...കുട്ടികളുടെ പഠിപ്പ് എന്നൊക്കെ പറഞ്ഞു ഭാഗം നീട്ടാന്‍ ശ്രമിച്ചു. അവനു ലീവില്ലെങ്കില്‍ അവനുള്ളത് ഒഴിച്ചിട്ടു ബാക്കി ഉള്ളവര്‍ക് കൊടുക്കാനുള്ളത് കൊടുകുക .... അമ്മാമയുടെ സാരോപദേശം .
അച്ഛനും അമ്മയും മക്കളും മക്കളുടെ മക്കളും ഒകെയായി ഇരുപതില്‍ കൂടുതല്‍ അംഗങ്ങള്‍. അവധി കാലങ്ങള്‍... ആഘോക്ഷ വേളകള്‍. ഒന്നും മറക്കാന്‍ വയ്യ . അല്പം അസൂയയോടെ അയല്‍വാസികള്‍ കണ്ടിരുന്ന കുടുംബം. അത് ചതുരംഗ പലകയിലെ കള്ളികള്‍ പോലെ ............ കണ്ണ് നിറഞ്ഞു പോയി . അച്ഛന്‍ പറയുന്ന പോലെ പിന്നീട് വയ്യാവേലിക് നിക്കണ്ട. നമുക്ക് പോകാം .... സഹധര്‍മിണി അരുളി ചെയ്തു. അങ്ങിനെ നാട്ടിലേക് വീണ്ടും ഒരു യാത്ര ... ഭാഗം വെയ്പിനു വേണ്ടി.
സഹോദരികളും ഭര്‍ത്താക്കന്മാരും ... എട്ട്ന്മാരും പത്നിമാരും .... ഒരു കാഴ്ചക്കാരനെ പോലെ ഞാനും .... നാല് പെണ്ണും ...മൂന്നു ആണും . രണ്ടു ഹെക്ടര്‍ കൊണ്ട് ഏഴു ഓഹരി. ചെറിയവനാകയാല്‍ തറവാട് ബാബുവിന് പോണം. അതാണ് നാട്ടു നടപ്പ് . അച്ഛന്റെ ആ ഉപദേശത്തെ അമ്മാമ കയറി വീറ്റോ ചെയ്തു കൊണ്ട് മൊഴിഞ്ഞു .... ബാബുവിന് പഠിപ്പുണ്ട്..ഉദ്യോഗമുണ്ട് .. ഇക്കണ്ട കാലം പാടത്തും പറമ്പിലും പണിയെടുത്തു വീട് നോക്കിയ കുട്ടന് തറവാട് ... ആയതിനോട് എല്ലാവരും യോജിച്ചു. അപ്പു കാലിനു വയ്യാത്തവന്‍ ... പ്രധാന റോഡിലെ നാലു മുറി കട അവനു വേണം. അതും പാസ്സാക്കി.
അടുത്തത് എന്റെ ഊഴം എന്ന് കരുതി. നറുക് വീണത് നടുവിലെ സഹോദരിക് . പ്രധാന റോഡരികില്‍ ബാക്കി വന്ന സ്ഥലം അവള്‍ക്.
ഭര്‍താവിനു സ്ഥിരമായ ജോലിയില്ല എന്നതാണ് കാരണം ..വയല്‍ റോഡിലേക് ദര്‍ശനമായ സ്ഥലം.. അമ്പല വഴിയിലെ ........അങ്ങിനെ അങ്ങിനെ അവസാനം എനിക്കുള്ള വിഹിതം വന്നു . പുറകു വശത്ത് വീട്ടിലെ കാരണവന്മാരെ അടക്കം ചെയ്ത ഇരുപതു സെന്റ്..... ആ ചുടല പറംബ് ഞങ്ങള്കെന്തിനാ? അതിലേക് വഴിയുണ്ടോ? സഹധര്‍മിണി അത് വരെ കരുതി വെച്ച മൌനത്തിന്റെ കെട്ടു പൊട്ടിച്ചു. ഒരു റിക്ഷ ചെല്ലാന്‍ വഴിയുണ്ട് . നന്നാകി എടുക്കണം. അതും അമ്മാമന്റെ വക . എന്നാലും അമ്മാമേ ഇത് വല്ലാതെ കടുത്ത് പോയി. ഒരു വിങ്ങലോടെയാണ് അത്രയും പറഞ്ഞത് .
രാത്രി തീരുന്നില്ല ... മടക്കയാത്രക്ക് ഒരുക്കി വെച്ച പെട്ടിയില്‍ ചാരിയിരുന്നു പലതും ആലോചിച്ചു. അപ്പോഴും മുറിയിലെ ഭിത്തിയില്‍ മാലയിട്ടു തൂക്കിയ പടത്തിലിരുന്നു അമ്മ മന്ദഹസിക്കുന്നു. ഒരു പരിഹാസത്തോടെ തന്നോട് മൊഴിയുന്നു...മണ്ടാ....... എന്തിനു വിഷമിക്കുന്നു ....നിനക്കുള്ള വിഹിതം നല്കാന്‍ മറ്റൊരാളുണ്ട് മുകളില്‍ . കണ്ണ് തുടച്ചു കിടക്കുമ്പോള്‍ ഉള്ളില്‍ നിന്ന് ആരോ പറഞ്ഞു കൊണ്ടിരുന്നു. നിങ്ങള്‍ നാടും വീടും വെറുക്കുന്നത് വേണ്ടപെട്ടവരാല്‍ തന്നെ.. അത് നിങ്ങള്ക് വിധി നല്‍കുന്ന ഭാഗപത്രം

8 അഭിപ്രായ(ങ്ങള്‍):
kudumbathe sneihichalulla kittunna manassinte samthripthi athu pore namukkuuuuu
മാതാവിന്റെ സ്നേഹം ... അത് കഴിഞ്ഞേ ... മറ്റെന്തുമുള്ളു
നന്ദി ഷാജീ /ശോഭ ജീ ... ഈ വരവിനും വായനക്കും
നല്ല കഥ .... ഇത് അനുഭവമാണോ ?
good story.....
ജനിച്ച് വളര്‍ന്ന കളിയും കാര്യവിവരവും തന്ന തറവാട്!
ഒടുവില്‍ ഭാഗം വയ്ക്കുമ്പോള്‍ ഒരേ കൂരയ്ക്ക് കീഴില്‍ വളര്‍ന്നവര്‍ തമ്മില്‍
എന്തോരം അകലം?
ഇതു കഥയാണോ?
അരയന്നങ്ങളുടെ വീട് എന്ന സിനിമാ ഒര്മയിലെവിടെയോ മിന്നി മാഞ്ഞുപോയി. ചെറുപ്പത്തില്‍ വീട് വിട്ട് തിരികെ വന്നെത്തുന്ന ഒരു പ്രവാസിയുടെ നാടിനോടും ബന്ധുക്കലോടുമുള്ള പ്രതിപത്തിയും അമ്മയുടെ സ്നേഹവും.
എന്നിന്റെ നേര്‍ക്കാഴ്ച.
നന്ദി ഈ കുറിപ്പിന്.
കഥയോ അനുഭവമോ എന്ന് ചോദിക്കുന്നില്ല കാരണം എന്റെ അനുഭവം ഒരു പക്ഷെ നാളെ നിങ്ങളുടെ കഥയാകാം
നിങ്ങളുടെ കഥ എന്റെ അനുഭവവും ,
എങ്കിലും തിരിച്ചറിവ് ഒന്ന് തന്നെ മാതൃ സ്നേഹത്തോളം വരില്ല ഒന്നും
Post a Comment