ഗ്രാമത്തിലേക്കുള്ള ആദ്യത്തെ അവധി യാത്രയായിരുന്നു അത് . വേഗതയിലോടുന്ന തീവണ്ടി ചക്രങ്ങള്‍ പാളത്തില്‍ തെന്നി അലസോരപെടുത്തുന്ന ഒരു തരം അലര്‍ച്ച പുറപെടുവിച്ചു കൊണ്ടിരുന്നു. അഞ്ചു കൊല്ലത്തിനു അഞ്ചു യുഗങ്ങളുടെ ദൈര്‍ഗ്യമായിരുന്നു. അവധി കിട്ടി നാട്ടിലേക്കു തിരിക്കുമ്പോള്‍ മാനേജര്‍ ഒരിക്കല്‍ കൂടി ഓര്മിച്പിച്ചു.... ടൈം പര് വാപസ് ആനെ ക ..... ഒരു കൈകൊണ്ടു കഴുത്തില്‍ തൂക്കിയ ടൈ തലോടി മറു കൈകൊണ്ടു കണ്ണട അല്പം ഉയര്‍ത്തി അയാള്‍ മൊഴിഞ്ഞത് അവിടെ തന്നെ മറന്നു. ഓടി തളര്‍ന്ന വണ്ടി ചക്രങ്ങള്‍ പാളത്തില്‍ ഉരഞ്ഞു നിന്നു.... ഇറങ്ങാനുള്ള സ്റ്റേഷന് ....സഹോദരികളുടെ മക്കള്‍ക് വാങ്ങിച്ച തുണികളും കളിപാട്ടങ്ങളും മിട്ടായികളും നിറച്ച ബാഗുമെടുത്ത് പുറത്തു കടന്നു. ആള്‍കൂട്ടത്തില്‍ എവിടെയെങ്കിലും.....തിരിച്ചറിയുന്ന ആരെങ്കിലും ...ഇല്ല ...ആരുമില്ല... അരികില്‍ കണ്ട റിക്ഷ വിളിച്ചു യാത്രയായി .
ഒരു പാട് മാറ്റങ്ങള്‍ ...ഇടവഴികള്‍ നിരത്തുകളായി. ഓലകുടിലുകള്‍ ഓടു മേഞ്ഞിരിക്കുന്നു. ചിലതെല്ലാം സവിധങ്ങളായി മാറിയിരിക്കുന്നു. ഗ്രാമത്തിന്റെ പച്ചപ്പിനു മാത്രം മാറ്റമൊന്നുമില്ല. ഇടയ്കിടെ മൌനം വെടിഞ്ഞു റിക്ഷ ഡ്രൈവര്‍ നാടിനെ കുറിച്ചും നാട്ടാരെ കുറിച്ചും പലതും പറഞ്ഞു. പായുന്ന റിക്ഷയുടെ ഇരമ്പലില്‍ പലതും അവ്യക്തമായിരുന്നു. എങ്കിലും എല്ലാത്തിനും തലയാട്ടി അയാളുടെ നല്ല ശ്രോതാവായി ഞാനിരുന്നു . നിറം മങ്ങി പാതി ദ്രവിച്ച ഇരുമ്പ് ഗേറ്റിനു മുന്നില്‍ വണ്ടി നിന്നു. വരവ് പ്രതീക്ഷിക്കാതെ അല്പം ആശ്ചര്യത്തോടെ ഉമ്മറത്തിണ്ണയില്‍ മൂത്ത സഹോദരി. നിറഞ്ഞ ചിരിയുമായി വീട്ടു പടികള്‍ കയറുമ്പോള്‍ ഏതോ അനാഥത്വത്തില്‍ നിന്നും മുക്തി ലഭിച്ച പ്രതീതി. തലയില്‍ തോര്‍ത്ത് കെട്ടി പാടവരമ്പിലൂടെ അമ്പലകുളം ലക്ഷ്യമാക്കി നടക്കുമ്പോള്‍ മനസ്സ് അറിയാതെ പറഞ്ഞു പോയി ... ജന്മനാടെ നിനക്കെന്റെ നമോവാകം

12 അഭിപ്രായ(ങ്ങള്):
nannaayittundu iniyum ezhuthanam
nandhi...shajeee
നാട്ടിലെത്തിയ പോലെ എനിക്കും ഒരു തോന്നല്‍ ....
thanks ... sobhajee for this visit
വരികള്‍ കുറഞ്ഞു പോയി.... അല്പം കൂടി എഴുതാമായിരുന്നു ഈ അനുഭവം
nice...........
ഒരോ നാട്ടില്‍ പോക്കും പെട്ടി നിറയെ സ്വപ്നങ്ങളും പഴയോര്മ്മകളുമായിട്ടാണ്... പാടവരമ്പിലെ നനഞ്ഞ ചെളിയിലൂടെ നഗ്നപാതരായ് നടക്കുമ്പോള്‍
ഉച്ചിതലയില് വരെ അരിച്ചെത്തുന്ന ആ തണുപ്പിന്റെ സുഖം!
പ്രവാസിക്ക് അമ്പലകുളത്തിലെ മുങ്ങികുളി അതൊരു അനുഭവമാണ്..
ആഗോളയാതത്രകിടെ വിശിഷ്ട വ്യക്തികളും ലോക നേതാക്കളില്‍ ചിലരും (പ്രത്യേകിച്ച് ഓര്‍മയില്‍ ജോണ്‍ പോള്‍ മാര്‍പ്പാപ്പ) പുതിയൊരു ഭൂമിയില്‍ (രാജ്യത്ത്) കാലെടുത്തു വയ്ക്കുമ്പോള്‍ നിലത്ത് കുമ്പിട്ടു മണ്ണില്‍ ചുംബിക്കുന്നത് ഓര്‍മയില്‍ തെളിഞ്ഞു.
അതുപോലെ നാടിനെ ഒന്ന് ചുംബിക്കാന്‍ തോന്നി അല്ലെ?
ഞാന്‍ ഗള്‍ഫില്‍നിന്ന് നാട്ടില്‍ ഫ്ലൈറ്റ് ഇറങ്ങി കാലു കുത്തുമ്പോള്‍ അങ്ങനെ ചെയ്യാന്‍ ഉള്ളു കൊതിക്കാറുണ്ട്. പിന്നില്‍ നിക്കുന്നവന്റെ ആവേശത്തല്ള്ളല്, ആ കാല് കീഴില്‍ ഞാന്‍ പെട്ടുപോകുമോ എന്ന ഭയം എന്നെ പിന്തിരിപ്പിച്ചു :),
നല്ല ഓര്‍മ്മക്കുറിപ്പ് വേണുവേട്ടാ......
വേണുവേട്ടന്റെ ബ്ലോഗിലെ ആദ്യപോസ്റ്റിനെക്കുറിച്ച് ഇരിപ്പിടത്തില്‍ നിന്നാണ് അറിഞ്ഞത്....പ്രവാസമറിയണം നാടിനെ നന്നായി അറിയുവാന്‍ എന്ന ഒരു ചിന്ത തന്നു ഈ വായന.....
ഇരിപ്പിടത്തില്‍ നിന്നും വന്നതാണെങ്കിലും നേരത്തെ ഇവിടെ വന്നിട്ടുണ്ട്.
അതെ പ്രദീപ് മാഷ് പറഞ്ഞത് തന്നെയാണ് ശരി " പ്രവാസം അറിയണം നാടിനെ അറിയാന്‍ "
നടന്ന വഴികള്‍ കാട് മൂടിയിരുന്നു ഞാന്‍ ആദ്യ അവധിക്കു നാട്ടില്‍ എത്തിയപ്പോള്‍
പുല്ലുകള്‍ വകഞ്ഞു മാറ്റി തൊട്ടാവാടി ചെടികളുടെ തലോടലും സഹിച്ചു മുന്നോട്ട് നടക്കുമ്പോള്‍ അടുത്ത വീട്ടിലെ അമ്മ വിളിച്ചു പറഞ്ഞു .."മോന് വന്നോ , ഞാന്‍ എപ്പോളും പറയും മോന് പോയി , ഈ ഇടവഴിയിലെ കാല്പെരുമാറ്റം ഇല്ലാണ്ടായി "
എനിക്ക് നടന്നു കൊതി തീരാത്തത് നാട്ടിലെ ഇട വഴികളിലൂടെയാണ് , കേട്ടിട്ടും കൊതി തീരാത്തത് ഇട വഴികളിലേക്ക് നോക്കി ഇരിക്കുന്ന വയോധികരുടെ പഴം പുരാണങ്ങള്‍ ആണ് . കണ്ടിട്ടും മതിവരാത്തത് തെങ്ങോലകളില്‍ ഓടി കളിക്കുന്ന അണ്ണാന് കുഞ്ഞുങ്ങളെയാണ് .......
വേണുവേട്ടാ നാടിനെ തിരിച്ചു പിടിക്കാം ല്ലേ നമുക്ക്
വേണുവേട്ടാ...നല്ല രസത്തോടെ വായിച്ചു വരുകയായിരുന്നു. എന്തെ പെട്ടെന്ന് നിര്‍ത്തിക്കളഞ്ഞത് ? കുറെ അക്ഷരത്തെറ്റുകള്‍ പതിവില്ലാതെ കണ്ടല്ലോ..എന്ത് പറ്റി ?
എന്തോ മുഴുവനായി എഴുതി തീര്‍ക്കാത്ത പോലെ തോന്നി പോയി. വായിച്ചത് വരെ വളരെ ഇഷ്ടമായി...
ആശംസകളോടെ.
Post a Comment